അനെര്‍ട്ടും കേരള അക്കാഡമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സും സംയുക്തമായി സൗരോര്‍ജ്ജ മേഖലയില്‍ സംരകത്വ പരിശീലനം സംഘടിപ്പിക്കുന്നു. നിലവിലെ സംരംഭകര്‍ക്കും പുതുതായി സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അനെര്‍ട്ടിന്റെ www.anert.in എന്ന വെബ് സൈറ്റില്‍ ഈ മാസം 20ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകളുടെ മുന്‍ഗണനാ ക്രമത്തില്‍ 30 പേര്‍ അടങ്ങുന്ന ബാച്ചുകളായിട്ടാണ് പരിശീലനമെന്ന് ചീഫ് ടെക്‌നിക്കല്‍ മാനേജര്‍ അറിയിച്ചു. താല്‍പര്യമുള്ളവര്‍ അപേക്ഷാ ഫീസായ 2,000 രൂപ അനെര്‍ട്ട് ഡയറക്ടറുടെ പേരിലുള്ള എസ്.ബി.ഐ ബാങ്കിന്റെ പട്ടം എല്‍.ഐ.സി ജംഗ്ഷന്‍ ബ്രാഞ്ചിലെ 67053058032 എന്ന അക്കൗണ്ട് നമ്പറില്‍ അടയ്ക്കണം. ഐ.എഫ്.എസ്.സി കോഡ് - SBIN0070212. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9188119419, ടോള്‍ ഫ്രീ നമ്പര്‍ - 18004251803.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !