കോഴിക്കോട്: സിപിഐഎമ്മിലേക്കെന്ന വാര്‍ത്തകള്‍ തള്ളി എംഎസ്‌എഫിന്റെ മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്‌ലിയ.
സ്ഥനമാനങ്ങള്‍ക്കോ അധികാരത്തിനോ വേണ്ടിയല്ല. ഇപ്പോള്‍ നിലനില്‍ക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് പാര്‍ട്ടി മാറുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടേയില്ലെന്നും മറിച്ചുള്ള വാര്‍ത്തകള്‍ കളവും ദുരുദ്ദേശപരവുമാണെന്നും ഫാത്തിമ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് തെഹ്‌ലിയ നിലപാട് വ്യക്തമാക്കിയത്.
ഫാത്തിമ തെഹ്‌ലിയയുടെ ഫേസ്ബുക്ക് പോസ്റ്റ്:
മുസ്ലിം ലീഗിന്റെ ആദര്‍ശത്തില്‍ വിശ്വസിച്ചാണ് ഞാന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. സ്ഥാനമാനങ്ങള്‍ക്കോ അധികാരത്തിനോ വേണ്ടിയല്ല ഈ പാര്‍ട്ടിയില്‍ വന്നത്. ഇപ്പോള്‍ നിലനില്‍ക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് പാര്‍ട്ടി മാറുന്നതിനെ കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടേയില്ല. മറിച്ചുള്ള വാര്‍ത്തകള്‍ കളവും ദുരുദ്ദേശപരവുമാണ്.
എംഎസ്‌എഫ് ദേശീയ വൈസ് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും നീക്കിയ ഫാത്തിമ സിപിഐഎമ്മില്‍ എത്തിക്കാന്‍ സിപിഐഎം ചര്‍ച്ചകള്‍ ആരംഭിച്ചെന്ന സൂചനകള്‍ക്കിടയിലാണ് പ്രതികരണം. കോഴിക്കേട്ടെ മുന്‍ എംഎല്‍എയും തിരുവനന്തപുരത്തെ ചില ഡിവൈഎഫ്‌ഐ നേതാക്കളും ഇതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കാനത്തില്‍ ജമീല ജയിച്ചതോടെ ഒഴിഞ്ഞകിടക്കുന്ന നന്മണ്ട ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പില്‍ ഫാത്തിമയെ മത്സരിപ്പിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് സിപിഐഎം നീക്കമെന്നും അഭ്യൂഹമുണ്ടായിരുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !