കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ഹെലികോപ്ടര്‍ വാടകയ്ക്ക് എടുത്തേക്കും. പുതിയ ഹെലികോപ്ടര്‍ ആവശ്യപ്പെട്ട് ഡി.ജി.പി സര്‍ക്കാരിന് കത്ത് നല്‍കി. ഹെലികോപ്ടറിനായി സ്വകാര്യ ഏജന്‍സികളില്‍ നിന്നടക്കം ടെണ്ടര്‍ ക്ഷണിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.
മാവോയിസ്റ്റ് ഭീഷണി അടക്കമുള്ള വിഷയങ്ങള്‍ നേരിടാനും രക്ഷാ പ്രവര്‍ത്തനവും ചൂണ്ടിക്കാട്ടിയാണ് ഒരു വര്‍ഷം മുന്‍പ് പൊലീസിനായി സര്‍ക്കാര്‍ ഹെലികോപ്ടര്‍ വാടകയ്‌ക്കെടുത്തത്. പൊലീസിന്റെ ഫണ്ടില്‍ നിന്ന് പണം നല്‍കുമെന്നതായിരുന്നു ആദ്യ വാദം. എന്നാല്‍ ടെന്‍ഡറും മാനദണ്ഡങ്ങളുമെല്ലാം കാറ്റില്‍ പറത്തി പവന്‍ഹാന്‍സ് ഹെലികോപ്ടര്‍ പറത്താന്‍ അനുമതി നല്‍കിയത് വന്‍ വിവാദമായിരുന്നു. പിന്നീട് ഇവര്‍ ഈടാക്കുന്ന വാടക തുകയും ചര്‍ച്ചയായിരുന്നു.
2020 ഏപ്രില്‍ മുതല്‍ ഈ വര്‍ഷം ഏപ്രില്‍ വരെയായിരുന്നു പവന്‍ഹാന്‍സുമായുള്ള കരാര്‍. കരാര്‍ അവസാനിച്ച പശ്ചാത്തലത്തിലാണ് ഹെലികോപ്ടറിനായി സ്വകാര്യ ഏജന്‍സികളില്‍ നിന്ന് ടെണ്ടര്‍ സ്വീകരിക്കാനുള്ള നടപടികളിലേക്ക് കടക്കുന്നത്. പുതിയ ടെണ്ടറില്‍ വാടക കുറയുമെന്നാണ് പൊലീസ് വിശദീകരണം.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! | 
|---|



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !