തൃശൂർ: ഒല്ലൂർ എസ്.ഐയെ കൊണ്ട് സല്യൂട്ട് ചെയ്യിച്ച് സുരേഷ്ഗോപി എം.പി. കണ്ടിട്ടും ജീപ്പിൽ നിന്നിറങ്ങാതിരുന്ന എസ്.ഐയെ വിളിച്ചുവരുത്തിയാണ് സല്യൂട്ട് ചെയ്യിച്ചത്. പുത്തൂരിൽ ചുഴലിക്കാറ്റ് വീശിയ പ്രദേശം സന്ദർശിക്കുന്നതിനിടെയാണ് സംഭവം. 'ഞാനൊരു എം.പിയാണ് ഒരു സല്യൂട്ട് ആകാം. ആ ശീലമൊക്കെ മറക്കരുതേ, ഞാൻ മേയർ അല്ല' എന്ന് സുരേഷ് ഗോപി പറഞ്ഞതോടെ എസ്.ഐ സല്യൂട്ട് അടിക്കുകയും ചെയ്തു.
ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. നിരവധി പൊലീസ് വേഷങ്ങൾ ചെയ്തു താരമായി മാറിയ ആളാണ് സുരേഷ് ഗോപി. കമ്മീഷണർ ഭരത് ചന്ദ്രനായി സുരേഷ് ഗോപി വേഷമിട്ട കമ്മീഷണർ സിനിമ വമ്പൻ ഹിറ്റായിരുന്നു. അനീതിക്കെതിരെ പോരാടുന്ന സുരേഷ് ഗോപിയുടെ പൊലീസ് വേഷങ്ങൾ അദ്ദേഹത്തിന് നിരവധി ആരാധകരെ സമ്മാനിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ എസ്.ഐയെക്കൊണ്ട് സുരേഷ് ഗോപി സല്യൂട്ട് അടിപ്പിക്കുന്ന രംഗം അതിവേഗം സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !