ജനങ്ങളെ മതാടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കാന്‍ പുരോഹിതന്‍മാര്‍ ശ്രമിക്കുന്നത് അപലപനീയം; കെ.ടി ജലീല്‍

0
ജനങ്ങളെ മതാടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കാന്‍ പുരോഹിതന്‍മാര്‍ ശ്രമിക്കുന്നത് അപലപനീയം; കെ.ടി ജലീല്‍ | It is reprehensible for priests to try to divide people on the basis of religion; KT Jalil

തിരുവനന്തപുരം
: ജനങ്ങളെ മതാടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കാന്‍ പുരോഹിതന്‍മാര്‍ ശ്രമിക്കുന്നത് അപലപനീയമാണെന്ന് കെ ടി ജലീല്‍ എംഎല്‍എ.

ലൗ ജിഹാദും നര്‍ക്കോട്ടിക്ക് ജിഹാദും ഏതോ വിഷലിപ്തമായ മനസ്സിലുതിച്ച ജല്‍പനങ്ങളാണ്. വിശുദ്ധ ഗ്രന്ഥങ്ങളിലെ പരിപാവനമായ സൂക്തങ്ങള്‍ ഉരുവിടുന്ന നാവ് കൊണ്ട് ജനങ്ങള്‍ക്കിടയിലെ സൗഹൃദം തകരുന്ന വാക്കുകള്‍ പറയാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത പാലിക്കണമെന്നും കെ ടി ജലീല്‍ പറഞ്ഞു.
കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

പുരോഹിതന്‍മാരും പണ്ഡിതന്‍മാരും ജനങ്ങളെ മതാടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത് എല്ലാ അര്‍ത്ഥത്തിലും അപലപനീയമാണ്. മത പഠനവും ഭൗതിക വിദ്യാഭ്യാസവും ഒരുപോലെ കിട്ടിയവര്‍ സമൂഹത്തിന് അഭിമാനമാണ്. അവരില്‍ നിന്നൊരിക്കലും നിരുത്തരവാദപരമായ പെരുമാറ്റമോ പ്രസ്താവനയോ ജനങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.

ലൗ ജിഹാദും നര്‍ക്കോട്ടിക്ക് ജിഹാദും ഏതോ വിഷലിപ്തമായ മനസ്സിലുതിച്ച ജല്‍പനങ്ങളാണ്. അവയെ തള്ളിക്കളയുന്നതിന് പകരം താലോലിക്കുന്നത് മതസ്പര്‍ദ്ദ വളര്‍ത്താനേ ഉപകരിക്കൂ. ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള മതങ്ങളില്‍ വിശ്വസിച്ച്‌ ജീവിക്കാനും സ്‌നേഹിക്കാനും ഇടപഴകാനും അവകാശം നല്‍കുന്ന ഭരണഘടനയാണ് നമ്മളുടേത്. അതുകൊണ്ടാണ് ഒരു ബഹുമത സമൂഹത്തില്‍ എല്ലാറ്റിനും മുകളില്‍ ഭരണഘടനയാണെന്ന് നാം പറയുന്നത്.

വിശുദ്ധ ഗ്രന്ഥങ്ങളിലെ പരിപാവനമായ സൂക്തങ്ങള്‍ ഉരുവിടുന്ന നാവ് കൊണ്ട് ജനങ്ങള്‍ക്കിടയിലെ സൗഹൃദം തകരുന്ന വാക്കുകള്‍ പറയാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത പാലിക്കണമെന്നാണ് എന്റെ അഭ്യര്‍ത്ഥന. അടുപ്പവും രഞ്ജിപ്പും തകര്‍ക്കാനെളപ്പമാണ്. പക്ഷെ തകര്‍ന്ന സൗഹൃദത്തിന്റെ ഭൂമിക പുനസ്ഥാപിക്കല്‍ അത്ര എളുപ്പമാവില്ല. പൊതുപ്രവര്‍ത്തകരും മതനേതാക്കളും ഒരുപോലെ ശ്രദ്ധിക്കേണ്ട കാര്യമാണിത്. ഇനിയും ഒരു മതധ്രുവീകരണം താങ്ങാനുള്ള ശേഷി നമ്മുടെ നാടിനില്ല

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !