വളാഞ്ചരി :ജീവിതചര്യ കൊണ്ടായിരിക്കണം ഇസ്ലാമിനെ മറ്റുള്ളവർ മനസ്സിലാക്കേണ്ടതെന്ന്
കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുൻ പ്രസിഡൻ്റും വിശ്വപണ്ഡിതനുമായിരുന്ന സയ്യിദ് അബ്ദുറഹ്മാൻ ഹൈദറൂസി അൽ അസ്ഹരി തങ്ങളുടെ ആറാമത് ഉറൂസ് മുബാറക്കിൻ്റെ സമാപനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുഅദ്ധേഹം.
ജീവിതത്തിൽ മുഴുവൻ സംശുദ്ധി നിലനിർത്തിയ മഹാനായിരുന്നു അസ്ഹരിതങ്ങളെന്നും അദ്ധേഹം പറഞ്ഞു.
എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിയും കൊളമംഗലം മഹല്ല് കമ്മിറ്റിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
വെസ്റ്റ് ജില്ല എസ് വൈ എസ് ജനറൽ സെക്രട്ടറി കെ.കെ.എസ് തങ്ങൾ അധ്യക്ഷത വഹിച്ചു.
സമസ്ത കേന്ദ്ര മുശാവറാംഗം ശൈഖുന ഹംസക്കുട്ടി മുസ്ലിയാർ മുഖ്യ പ്രഭാഷണം നിർവഹിച്ചു.
കാസിം കോയ തങ്ങൾ എടയൂർ, ഉമർ ദർസി തച്ചണ്ണ,
മൂസ മുസ്ലിയാർ വളയംകുളം, കാടാമ്പുഴ മൂസഹാജി,
വളാഞ്ചേരി മുനിസിപ്പൽ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ, ജാഫർ തങ്ങൾ, മുസ്തഫ തങ്ങൾ, കെ.എം.കുഞ്ഞാപ്പുഹാജി, ഷാഫി മാസ്റ്റർ ആലത്തിയൂർ തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൽ അസ്ഹരി തങ്ങളുടെ പേരിൽ രചിച്ച മൗലിദ് കോഴിക്കോട് ഖാളി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ സി കെ കെ മാണിയൂരിന് നൽകി പ്രകാശനം ചെയ്തു. തുടർന്ന് നടന്ന മജ് ലിസുന്നൂർ സംഗമത്തിന് അബ്ദുൽ വാഹിദ് മുസ്ലിയാർ അത്തിപ്പറ്റ നേതൃത്വം നൽകി. എം പി മുഹമ്മദലി ദാരിമി സ്വാഗതവും ശറഫുദ്ദീൻ മൗലവി നന്ദിയും പറഞ്ഞു.
ഫോട്ടോ: അസ്ഹരിതങ്ങൾ ആറാമത് ഉറൂസ് മുബാറക് സമാപനയോഗംസയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യുന്നു
Read Also:
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !