KSRTC ബസിന് കല്ലെറിഞ്ഞ പ്രതിയെ കല്ലിങ്ങൽ അങ്ങാടിയിൽ നിന്നും കൽപകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. 2021 ജൂലൈ 2 ന് രാത്രി 11.30 മണിക്ക് പുത്തനത്താണിയിൽ നിന്നും വളാഞ്ചേരിയിലേക്ക് ടിക്കറ്റെടുക്കാതെ യാത്ര ചെയ്തതിന് കണ്ടക്ടർ വഴിയിൽ ഇറക്കി വിട്ട ദേഷ്യത്തിന് കല്ലെടുത്തെറിഞ്ഞ് ബസിന്റെ ഗ്ലാസ് പൊട്ടി കണ്ടക്ടർക്ക് പരിക്ക് പറ്റിയ സംഭവത്തിൽ സിസിടിവി ദ്ദൃശ്യത്തിൽ നിന്നും പ്രതിയെ തിരിച്ചറിയുകയായിരുന്നു.
കൽപകഞ്ചേരി കല്ലിങ്ങൽ സ്വദേശി മണ്ണാരത്തൊടി വീട്ടിൽ റാഫിയാണ് (30 വയസ്സ്) അറസ്റ്റിലായത്. ബുധനാഴ്ച എസ്.ഐ പ്രദീപ് കുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം പ്രതി മുങ്ങി നടക്കുകയായിരുന്നു. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !