സൂപ്പര്‍ താരം ലയണല്‍ മെസി ഇന്ന് പിഎസ്ജിക്കായി ചാമ്ബ്യന്‍സ് ലീഗില്‍ അരങ്ങേറും. നാളെ പുലര്‍ച്ചെ 12.30ന് ബെല്‍ജിയന്‍ ക്ലബായ ക്ലബ് ബ്രൂഷെക്കെതിരെയാണ് മെസി കളത്തിലിറങ്ങുക. പിഎസ്ജിയുടെ ആദ്യ ഇലവനില്‍ തന്നെ മെസി ഇറങ്ങുമെന്നാണ് സൂചന. മാഞ്ചസ്റ്റര്‍ സിറ്റി, ആര്‍ബി ലെയ്പ്‌സിഗ് എന്നിവരടങ്ങുന്ന ഗ്രൂപ്പ് എയിലാണ് പിഎസ്ജി ഉള്‍പ്പെട്ടിരിക്കുന്നത്.
മെസിക്കൊപ്പം നെയ്മറും ഇന്ന് കളത്തിലിറങ്ങും. പിഎസ്ജിയില്‍ മെസി, നെയ്മര്‍, എംബാപ്പെ എന്നീ സൂപ്പര്‍ താരങ്ങള്‍ ഒരുമിച്ച് കളത്തിലിറങ്ങുന്ന ആദ്യ മത്സരമാവും ഇത്.
അതേസമയം, ചാമ്ബ്യന്‍സ് ലീഗില്‍ വമ്ബന്മാരായ ബാഴ്‌സലോണയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും പരാജയപ്പെട്ടിരുന്നു. ഗ്രൂപ്പ് ഇയില്‍ നടന്ന മത്സരത്തില്‍ ബയേണ്‍ മ്യൂണിക്ക് ആണ് ബാഴ്‌സലോണയെ എതിരില്ലാത്ത 3 ഗോളുകള്‍ക്ക് കീഴടക്കിയത്. ഗ്രൂപ്പ് എഫില്‍ സിറ്റ്‌സര്‍ലന്‍ഡ് ക്ലബ് യങ് ബോയ്‌സ് മാഞ്ചസ്റ്ററിനെ അട്ടിമറിക്കുകയായിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു സ്വിസ് ക്ലബിന്റെ ജയം.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !