വൈദ്യുതി ഉൽപ്പാദനത്തിൽ കുറവ്; ഉപയോക്താക്കൾ സ്വയം നിയന്ത്രണമേർപ്പെടുത്തണമെന്ന് മന്ത്രി

0
വൈദ്യുതി ഉൽപ്പാദനത്തിൽ കുറവ്; ഉപയോക്താക്കൾ സ്വയം നിയന്ത്രണമേർപ്പെടുത്തണമെന്ന് മന്ത്രി | Low power generation; The minister said consumers should exercise self-control

തിരുവനന്തപുരം
: രാജ്യവ്യപകമായി വൈദ്യുതി ഉൽപ്പാദനത്തിൽ കുറവ് രേഖപ്പെടുത്തന്ന സാഹചര്യത്തിൽ കേരളത്തിന് വൈദ്യുതി ലഭ്യതയിൽ കുറവുണ്ടായതായി വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി. ഈ സാഹചര്യത്തിൽ ഉപഭോക്താക്കൾ വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണം വരുത്തേണ്ടതാണെന്നും മന്ത്രി പറഞ്ഞു. വൈകുന്നേരം 6.30 മുതൽ രാത്രി 10.30 വരെയുള്ള പീക്ക് ടൈമിൽ ഉപഭോക്താക്കൾ വൈദ്യുത ഉപയോഗത്തിൽ നിയന്ത്രണം വരുത്തണമെന്നാണ് മന്ത്രി അഭ്യർത്ഥിച്ചത്.

കല്‍ക്കരിയുടെ ലഭ്യതയില്‍ വന്‍ ഇടിവ് നേരിട്ടതിനാലാണ് വൈദ്യുതി ഉൽപ്പാദനത്തിൽ കുറവ് രേഖപ്പെടുത്തിയത്. ഉത്തരേന്ത്യയിലെ താപവൈദ്യുതി നിലയങ്ങളിലടക്കം ഉൽപ്പാദനത്തിൽ കുറവ് അനുഭവപ്പെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഉൽപ്പാദനത്തിലെ കുറവ് കാരണം ദീര്‍ഘകാല കരാര്‍ പ്രകാരം കേരളത്തിന്‌ ലഭിക്കേണ്ടിയിരുന്ന വൈദ്യുതിയില്‍ ഗണ്യമായ കുറവുണ്ടാകുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ഈ കുറവ് പരിഹരിക്കുന്നതിനുള്ള ശ്രമം വൈദ്യുതി ബോര്‍ഡ് നടത്തുന്നതിനാല്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !