ബാഴ്സലോണ: ബാഴ്സലോണയില്‍ ലയണല്‍ മെസി അണിഞ്ഞിരുന്ന പത്താം നമ്ബര്‍ ജേഴ്സിക്ക് പുതിയ അവകാശി. കൗമാര താരം അന്‍സു ഫാറ്റിയാണ് ബാഴ്സയില്‍ ഇനി പത്താം നമ്ബര്‍ ജേഴ്സി അണിയുക. ക്ലബ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ബാഴ്സയിലെ തുടക്കകാലത്ത് 30ാം നമ്ബര്‍ ജേഴ്സിയായിരുന്നു മെസി അണിഞ്ഞിരുന്നത്. പിന്നീട് രണ്ട് സീസണുകളില്‍ 19ാം നമ്ബര്‍ ജേഴ്സിയിലും താരം കളത്തിലിറങ്ങി. 2008ല്‍ റൊണാള്‍ഡീഞ്ഞോ ടീം വിട്ടതോടെയാണ് മെസി പത്താം നമ്ബര്‍ ജേഴ്സിയിലേക്ക് മാറിയത്.
തുടര്‍ന്ന് പടിയറങ്ങുന്നതുവരെ പത്താം നമ്ബറില്‍ മെസിയല്ലാതെ മറ്റൊരു താരം ബാഴ്സയ്ക്കുണ്ടായിരുന്നില്ല. മറഡോണ, റിവാള്‍ഡോ തുടങ്ങിയ ഇതിഹാസങ്ങളും ബഴ്സയില്‍ പത്താം നമ്ബര്‍ ജേഴ്സിയിലാണ് കളത്തിലിറങ്ങിയത്. പത്താം നമ്ബറില്‍ 668 മത്സരങ്ങളില്‍ നിന്നും 630 ഗോളുകള്‍ മെസി സ്വന്തമാക്കിയിട്ടുണ്ട്. അതേസമയം ബ്രസീല്‍ താരം ഫിലിപെ കൂടിഞ്ഞോയ്ക്ക് പത്താം നമ്ബര്‍ നല്‍കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും, ലാ മാസിയ അക്കാദമി താരമായ 18കാരന് ജേഴ്സി നല്‍കാന്‍ ക്ലബ് മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു.
മെസി ടീം വിട്ടതിന് പിന്നാലെ പത്താം നമ്ബര്‍ ജേഴ്സി പിന്‍വലിക്കണമെന്ന് ബാഴ്സയോട് ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പുതിയ സീസണിലേക്കുള്ള കളിക്കാരുടെ സ്‌ക്വഡ് നമ്ബര്‍ പ്രഖ്യാപിച്ചപ്പോള്‍ പത്താം നമ്ബര്‍ ക്ലബ് ഒഴിച്ചിടുകയും ചെയ്തു.
എന്നാല്‍ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്റെ നിയമമനുസരിച്ച് ലാ ലിഗയിലെ ഓരോ ടീമുകളിലെയും 25 താരങ്ങള്‍ക്കും ഒന്ന് മുതല്‍ 25വരെയുള്ള ജേഴ്സി നമ്ബര്‍ അനുവദിക്കേണ്ടതുണ്ട്. ഇതോടെയാണ് പത്താം നമ്ബര്‍ ജേഴ്സി ഫാറ്റിക്ക് അനുവദിക്കാന്‍ ബാഴ്സ തയ്യാറായത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !