ചെന്നൈ: മകന്റെ ഓണ്‍ലൈന്‍ പഠന ആവശ്യത്തിനുള്ള വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോകള്‍ പങ്കുവെച്ച പിതാവ് അറസ്റ്റിലായി. ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായ ആവഡി സ്വദേശിയായ 39 കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂള്‍ അധികൃതരുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്.
ആറാം ക്ലാസ് വിദ്യാര്‍ഥിയായ മകന്റെ ഓണ്‍ലൈന്‍ പഠനത്തിനായി ആരംഭിച്ച വാട്‌സാപ്പ് ഗ്രൂപ്പിലാണ് അച്ഛൻ അശ്ലീല വീഡിയോകള്‍ പങ്കുവെച്ചത്. ഓൺലൈൻ പഠനത്തിനായി സ്‌കൂള്‍ അധികൃതരാണ് വിദ്യാര്‍ഥികളെയും അവരുടെ രക്ഷിതാക്കളെയും അധ്യാപകരെയും ഉള്‍പ്പെടുത്തി വാട്‌സാപ്പ് ഗ്രൂപ്പ് ആരംഭിച്ചത്. എന്നാല്‍ കഴിഞ്ഞദിവസം ആറാംക്ലാസുകാരന്റെ പിതാവിന്റെ നമ്പറില്‍നിന്ന് തുടരെ തുടരെ അശ്ലീലവീഡിയോകള്‍ ഗ്രൂപ്പിലേക്ക് പങ്കുവെക്കപ്പെടുകയായിരുന്നു. ഇതോടെ മറ്റുരക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരെ സമീപിച്ചു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ആവഡി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
അതേസമയം, അശ്ലീല വീഡിയോകള്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചത് അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് പ്രതിയുടെ മൊഴി. ആ സമയത്ത് താന്‍ മദ്യലഹരിയിലായിരുന്നുവെന്നും സുഹൃത്തുക്കളുടെ വാട്‌സാപ്പ് ഗ്രൂപ്പിലേക്കാണ് വീഡിയോ അയക്കാന്‍ ഉദ്ദേശിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !