നടൻ മോഹൻലാലിനെ നേരിൽ കാണണമെന്ന് പറഞ്ഞു കരഞ്ഞ രുക്മിണി അമ്മയെ തേടി സൂപ്പർസ്റ്റാറിന്റെ വീഡിയോ കോൾ. കോവിഡ് കാലമായതിനാൽ നേരിട്ട് കാണാനുള്ള പരിമിതികൾ ഉണ്ടെന്നുപറഞ്ഞ താരം രുക്മണിയമ്മയ്ക്ക് ഒടുവിൽ ഒരു ഉമ്മയും കൊടുത്തുകൊണ്ടാണ് കോൾ കട്ട് ചെയ്തത്.
മോഹൻലാലിനെ നേരിൽ കാണണമെന്ന് പറഞ്ഞുകൊണ്ട് രുക്മിണിയമ്മ കരയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 'എന്തായിരുന്നു വലിയ കരച്ചിലൊക്കെ എന്നു പറഞ്ഞാണ് മോഹൻലാൽ സംസാരം ആരംഭിച്ചത്. കോവിഡ് കാലത്തെ പരിമിതികൾ അദ്ദേഹം രുക്മിണിയമ്മയ്ക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്തു. കോവിഡിനു ശേഷം അമ്മയെ നേരിൽ കാണാമെന്ന് ഉറപ്പുനൽകുകയും ചെയ്തു. അമ്മയോടു പ്രായവും മറ്റു വിവരങ്ങളും ചോദിച്ചറിഞ്ഞ താരം നേരിൽ വരുമ്പോൾ എന്തു തരുമെന്നും അദ്ദേഹം ചോദിച്ചു.
മോഹൻലാൽ ഫാൻസ് അസോസിയേഷൻ പ്രവർത്തകരാണ് അമ്മയുടെ ആഗ്രഹം നടത്താനായി മുന്നിട്ടിറങ്ങിയത് .
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !