കെഎസ്‌ആര്‍ടിസിയില്‍ അടുത്തമാസം ഒന്നുമുതല്‍ പഴയ ടിക്കറ്റ് നിരക്ക്

0
കെഎസ്‌ആര്‍ടിസിയില്‍ അടുത്തമാസം ഒന്നുമുതല്‍ പഴയ ടിക്കറ്റ് നിരക്ക് | Old ticket prices at KSRTC from next month

തിരുവനന്തപുരം
: കെ.എസ്.ആര്‍.ടി.സി ടിക്കറ്റ് നിരക്ക് അടുത്തമാസം ഒന്നുമുതല്‍ കുറയ്ക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കോവിഡിന് മുന്‍പുളള നിരക്കിലേക്കാണ് മാറ്റം. ബസ് ചാര്‍ജ് കൂട്ടണമെന്ന ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്റെ ശുപാര്‍ശ സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.

സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ നാളെ വൈകുന്നേരം അഞ്ചു മണിക്ക് വിദ്യാഭ്യാസ മന്ത്രിയുമായി ഗതാഗത മന്ത്രി ചര്‍ച്ച നടത്തും. കെ.എസ്.ആര്‍.ടി.സി. ബസുകള്‍ വിട്ടു നല്‍കല്‍, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ തുടങ്ങിയവ ചര്‍ച്ചയാകും. കണ്‍സഷന്‍ നിരക്ക് കൂട്ടണമെന്ന ആവശ്യത്തില്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശിപാര്‍ശകള്‍ പരിശോധിച്ച ശേഷമേ തീരുമാനമെടുക്കൂ.

കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര വോള്‍വോ, സ്‌കാനിയ ബസുകളില്‍ ഇനി സൈക്കിളും ഇ-സ്‌കൂട്ടറും കൊണ്ടുപോകാമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. നവംബര്‍ ഒന്നു മുതല്‍ തീരുമാനം നടപ്പിലാക്കും. ബസുകളില്‍ ഇതിനായി ക്രമീകരണം ഒരുക്കുമെന്നും നിരക്ക് പിന്നീട് നിശ്ചയിക്കുമെന്നും മന്ത്രി പറഞ്ഞു. ഹര്‍ത്താല്‍ ദിനമായ ഇന്ന് കെ.എസ്.ആര്‍.ടി.സി. അവശ്യ സര്‍വിസുകള്‍ നടത്തിയെന്നും മന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !