തിരുവനന്തപുരം: സംസ്ഥനത്ത് സ്‌കൂളുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് സിബിഎസ്‌ഇ മാനേജ്മെന്റ് അസോസിയേഷന്‍. ഓണ്‍ലൈന്‍ ക്ലാസുകള്‍ കുട്ടികളില്‍ മാനസിക പിരിമുറുക്കം സൃഷ്ടിടിക്കുന്നുവെന്ന വാദം ശരിയാണെന്നും സ്‌കൂളുകള്‍ തുറക്കണമെന്നും സിബിഎസ്‌ഇ സംസ്ഥാന പ്രസിഡന്റ് ടിപിഎം ഇബ്രാഹിം ഖാന്‍ പറഞ്ഞു.
മാനേജ്‌മെന്റ് അസോസിയേഷന് കീഴില്‍ 1500 ഓളം സിബിഎസ്‌ഇ സ്‌കൂളുകളാണ് ഉള്ളത്. തുറക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തീകരിച്ചു. സ്‌കൂളുകള്‍ തുറന്നാല്‍ പഴയ ഫീസ് പുനഃസ്ഥാപിക്കും. ഫീസ് വര്‍ദ്ധന നിലവില്‍ പരിഗണനയിലില്ല. സ്‌കൂള്‍ തുറക്കാനുള്ള സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ഇബ്രാഹിം ഖാന്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !