തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. ഈ മാസം ആറ് വരെയാണ് സമയപരിധി നീട്ടിയത്.
മറ്റന്നാള്‍ ആയിരുന്നു അവസാന തീയ്യതി. ട്രയല്‍ അലോട്ട്‌മെന്റ് ഏഴാം തീയതിയില്‍ നിന്ന് പതിമൂന്നാം തീയതിയിലേക്കും, ആദ്യ അലോട്ട്‌മെന്റ് 13ല്‍ നിന്ന് 22ലേക്കും മാറ്റി. ക്ലാസുകള്‍ എപ്പോള്‍ തുടങ്ങുമെന്ന കാര്യത്തില്‍ ഇത് വരെ തീരുമാനം ആയിട്ടില്ല.
പത്താം ക്ലാസില്‍ റെക്കോര്‍ഡ് വിജയമാണ് ഇത്തവണ. ഉന്നതപഠനത്തിന് യോഗ്യത നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന് അനുസരിച്ച് പ്ലസ് വണ്‍ സീറ്റുകള്‍ ഇല്ലാത്തതിനാല്‍ വലിയ പ്രതിസന്ധിയാണ് ഇത്തവണ വിദ്യാഭ്യാസ വകുപ്പിന് മുന്നിലുള്ളത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !