പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉന്നത ഉദ്യോഗസ്ഥ സംഘവും അമേരിക്കയില്‍ എത്തി. ഐക്യരാഷ്ട്ര പൊതുസഭയില്‍ പങ്കെടുക്കാനും അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനുമായി നിര്‍ണായക ചര്‍ച്ചകള്‍ക്കുമായാണു പ്രധാനമായും മോദിയുടെ സന്ദര്‍ശനം. പ്രധാനമന്ത്രി എന്ന നിലയില്‍ മോദിയുടെ ഏഴാമത്തെ യുഎസ് പര്യടനമാണിത്.
ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.30നാണ് പ്രധാനമന്ത്രി മോദി അന്‍ഡ്രൂസ് ജോയിന്‍റെ ബെസില്‍ എയര്‍ ഇന്ത്യ 1 വിമാനത്തില്‍ വന്നിറങ്ങിയത്.
മഴയെ അവഗണിച്ച് മോദിയെ സ്വീകരിക്കാന്‍ യുഎസിലെ ഇന്ത്യന്‍ സമൂഹവും വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഇവരെയും അഭിവാദ്യം ചെയ്താണ് മോദി വിമാനത്താവളം വിട്ടത്. യുഎസുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനും ജപ്പാന്‍, ഓസ്‌ട്രേലിയ രാജ്യങ്ങളുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും സന്ദര്‍ശനം സഹായിക്കുമെന്ന് യാത്ര പുറപ്പെടും മുന്‍പ് മോദി പറഞ്ഞിരുന്നു. വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും ഉന്നത ഉദ്യോഗസ്ഥരും അമേരിക്കന്‍ യാത്രയില്‍ പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !