പാലക്കാട്: പ്രണയിച്ച പെൺകുട്ടിയെ ആരും കാണാതെ വീട്ടിലെ മുറിക്കുള്ളിൽ പത്ത് വർഷക്കാലം ഒളിവിൽ പാർപ്പിച്ച റഹ്‌മാൻ പ്രണയിനി സജിതയെ നിയമപരമായി വിവാഹം കഴിക്കുന്നു. ഒറ്റമുറി ജീവിതത്തിൽനിന്ന് പുറത്തുവന്ന് ഒപ്പം കഴിയുന്ന ഇരുവരും ബുധനാഴ്ച നെന്മാറ സബ് രജിസ്ട്രാർ ഓഫീസിൽ സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമാണ് വിവാഹിതരാകുന്നത്.
അയിലൂർ കാരക്കാട്ടുപറമ്പ് സ്വദേശികളായ റഹ്‌മാനും സജിതയും ഇപ്പോൾ വിത്തനശ്ശേരിയിലുള്ള വാടകവീട്ടിലാണ് താമസിക്കുന്നത്. 2010 ഫെബ്രുവരിയിലാണ് റഹ്‌മാനോടൊപ്പം ജീവിക്കാൻ 18 കാരിയായ സജിത വീടുവിട്ടിറങ്ങിയത്. ഇലക്‌ട്രിക്കൽ ജോലിയും പെയിന്റിങ്ങും ചെയ്യുന്ന റഹ്‌മാനൊപ്പം കഴിയുന്നതിനായി ഇറങ്ങിത്തിരിച്ച സജിതയെ റഹ്‌മാൻ ആരുമറിയാതെ വീട്ടിലെ മുറിയിൽ താമസിപ്പിക്കുകയായിരുന്നു.
2021 മാർച്ചിൽ ഇരുവരും വീടുവിട്ടിറങ്ങി വിത്തനശ്ശേരിക്ക് സമീപമുള്ള വാടകവീട്ടിലേക്ക് താമസം മാറി. റഹ്‌മാനെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെ റഹ്‌മാനെ സഹോദരൻ നെന്മാറയിൽവെച്ച് കാണുകയും പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. തുടർന്നുനടത്തിയ അന്വേഷണത്തിലാണ് 10 വർഷത്തെ പ്രണയജീവിതത്തിന്റെ ഞെട്ടിക്കുന്ന കഥ പുറംലോകമറിഞ്ഞത്.
പ്രായപൂർത്തിയായതിനാൽ ഇരുവരും സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച് താമസിക്കുകയാണെന്ന് മൊഴി നൽകിയതോടെ പൊലീസ് നടപടികൾ അവസാനിപ്പിക്കുകയായിരുന്നു. ഇരുവരും ഒരുമിച്ച് താമസിച്ചെങ്കിലും നിയമപരമായി വിവാഹിതരായിരുന്നില്ല. പുരോഗമന കലാസാഹിത്യ സംഘം കൊല്ലങ്കോട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിവാഹത്തിനുള്ള നടപടികൾ സ്വീകരിച്ചത്. വിവാഹത്തിനാവശ്യമായ വസ്ത്രങ്ങളും മറ്റുസഹായവും പുരോഗമന കലാസാഹിത്യ സംഘം നൽകും. ബുധനാഴ്ച രാവിലെ 10 മണിക്കാണ് രജിസ്ട്രാർ മുമ്പാകെ ഇരുവരും വിവാഹിതരാകുന്നത്.
നെന്മാറയിൽ യുവതി പത്ത് വർഷം യുവാവിന്റെ വീട്ടിൽ യുവതി ഒളിച്ചു താമസിച്ച സംഭവത്തിൽ ദുരൂഹത ഇല്ലെന്ന് പൊലീസ് വനിതാ കമ്മീഷന് റിപ്പോർട്ട് നൽകിയിരുന്നു. റഹ്മാന്റെയും സജിതയുടെയും മൊഴിയില്‍ അവിശ്വസനീയമായ കാര്യങ്ങളില്ലെന്നാണ് ആദ്യം പൊലീസ് പറഞ്ഞിരുന്നത്. സംഭവത്തില്‍ ദുരൂഹത നീക്കാനും മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനുമാണ് വനിതാ കമ്മീഷന്‍ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നത്.
2021 ജൂൺ 7 നാണ് അയിലൂർ കാരക്കാട്ട് പറമ്പ്സ്വദേശി റഹ്മാന്റെയും സജിതയുടെയും ജീവിതം ലോകം അറിയുന്നത്. അതിനും മൂന്നു മാസം മുൻപ് ഈ വീട്ടിൽ താമസിച്ചിരുന്ന മുഹമ്മദ് കനിയുടെയും ആത്തിക്കയുടെയും മകൻ റഹ്മാനെ കാണാതാവുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി വീട്ടുകാർ മാർച്ച് 10ന് നെന്മാറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കഴിഞ്ഞ ജൂൺ 7, തിങ്കളാഴ്ച റഹ്മാൻ സ്കൂട്ടറിൽ പോവുന്നത് ജ്യേഷ്ഠൻ ബഷീർ നെന്മാറ ടൗണിൽ വെച്ച് കാണുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !