ജയിക്കാവുന്ന മത്സരം എങ്ങനെ തോല്‍ക്കാമെന്ന് പഞ്ചാബ് കിങ്‌സ് ഒരിക്കല്‍ക്കൂടി തെളിയിച്ചു. അങ്ങനെ ഐപിഎല്ലിന്റെ രണ്ടാം ഘട്ടത്തില്‍ മലയാളി ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സ് ജയത്തോടെ തുടങ്ങി. അവസാന ഓവര്‍ വരെനീണ്ട ആവേശപ്പോരില്‍ രണ്ട് റണ്‍സിനാണ് റോയല്‍സ് ജയിച്ചത്. സ്‌കോര്‍: റോയല്‍സ്- 185 (20 ഓവര്‍). പഞ്ചാബ് കിങ്‌സ് -183/4 (20 ഓവര്‍).
റോയല്‍സ് മുന്നില്‍വച്ച താരതമ്യേന മോശമല്ലാത്ത ലക്ഷ്യംതേടിയ പഞ്ചാബ് കിങ്‌സ് ഒരു ഘട്ടത്തില്‍ ജയത്തിലേക്ക് അനായാസം കുതിച്ചതാണ്. അവരുടെ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ കത്തിക്കയറി. അര്‍ദ്ധ ശതകം തികച്ച മായങ്ക് അഗര്‍വാളും (67) ക്യാപ്റ്റന്‍ കെ.എല്‍. രാഹുലും (49) ഒന്നാം വിക്കറ്റില്‍ 120 റണ്‍സ് ചേര്‍ത്തപ്പോള്‍ തന്നെ പഞ്ചാബ് പിടിമുറുക്കി. ഇരുവരും പുറത്തായശേഷം നിക്കോളസ് പൂരനും (22 പന്തില്‍ 32, ഒരു ഫോര്‍, രണ്ട് സിക്‌സ്) റണ്‍സ് നിരക്ക് താഴാതെ നോക്കി. എയ്ദന്‍ മര്‍ക്രാമും ഒരുവശത്ത് പിടിച്ചുനിന്നു.
അവസാന രണ്ട് ഓവറില്‍ വെറും എട്ട് റണ്‍സ് മാത്രം മതിയായിരുന്നു പഞ്ചാബിന് ജയിക്കാന്‍. എന്നാല്‍ മുസ്താഫിസുര്‍ റഹ്‌മാന്‍ എറിഞ്ഞ 19-ാം ഓവറില്‍ നാല് റണ്‍സേ റോയല്‍സ് വഴങ്ങിയുള്ളു. അവസാന ഓവറില്‍ പൂരനെയും ദീപക് ഹൂഡയെയും (0) സഞ്ജുവിന്റെ ഗ്ലൗസിലെത്തിച്ച കാര്‍ത്തിക് ത്യാഗി കണിശതയാര്‍ന്ന പന്തേറിലൂടെ റോയല്‍സിന് വിജയം സമ്മാനിച്ചു. മര്‍ക്രാം 26 റണ്‍സുമായി പുറത്താകാതെ നിന്നു. നേരത്തെ, എവിന്‍ ലൂയിസ് (36), യശ്വസി ജയ്‌സ്വാള്‍ (49), ലിയാം ലിവിങ്സ്റ്റണ്‍ (25), മഹിപാല്‍ ലോംറോര്‍ (43) എന്നിവരുടെ ബാറ്റിംഗാണ് രാജസ്ഥാന്‍ റോയല്‍സിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. പഞ്ചാബ് കിങ്‌സിനായി അര്‍ഷദീപ് സിംഗ് അഞ്ചും മുഹമ്മദ് ഷമി മൂന്നും വീതം വിക്കറ്റ് വീഴ്ത്തി.
Read Also:
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !