പുതിയ നിരക്കുകൾ പ്രകാരം, നെറ്റ്ഫ്ലിക്സിന്റെ ബേസിക് പ്ലാൻ ഇനി മുതൽ 199 രൂപയ്ക്കും സ്റ്റാൻഡേർഡ് പ്ലാൻ 499 രൂപയ്ക്കും ലഭിക്കും. നേരത്തെ ഇത് യഥാക്രമം 499,649 രൂപയായിരുന്നു. പ്രീമിയം പ്ലാനിനും വലിയ രീതിയിലുള്ള കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പഴയ സ്റ്റാൻഡേർഡ് പ്ലാൻ നിരക്കിൽ ഇന്ന് പ്രീമിയം പപ്ലാൻ ലഭിക്കും. അതായത് 799 രൂപയുടെ പ്ലാൻ ഇപ്പോൾ 649 രൂപയിൽ ലഭിക്കും. ഇന്ന് മുതൽ പുതിയ നിരക്കിൽ പ്ലാനുകൾ ലഭ്യമാകും.
ആമസോൺ പ്രൈം അംഗത്വത്തിന്റെ നിരക്ക് 50 ശതമാനം വരെ വർധിപ്പിച്ചതിനു പിന്നാലെയാണ് നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ നിരക്കുകൾ കുറച്ചിരിക്കുന്നത്. നേരത്തെ 999 രൂപ മാത്രമായിരുന്ന വാര്‍ഷിക പ്ലാനിന്റെ നിരക്ക് 1,499 രൂപയാക്കിയാണ് പ്രൈം ഉയര്‍ത്തിയത്. പ്രതിമാസ പ്ലാനിന്റെ നിരക്ക് 129 രൂപയിൽ നിന്നും 179 രൂപയായും മൂന്ന് മാസത്തെ 329 രൂപയുടെ പ്ലാൻ നിരക്ക് 459 രൂപയായുമാണ് കൂട്ടിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
കൂടുതല്‍ വായനയ്ക്ക്...
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !