ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമുകളിൽ കോവിഡ് വ്യാപനം; മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരം മാറ്റിവെച്ചു

0
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമുകളിൽ കോവിഡ് വ്യാപനം; മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരം മാറ്റിവെച്ചു | Kovid expansion into English Premier League teams; Manchester United postpone the match
കോവിഡ് വ്യാപനത്തെ തുടർന്ന് നാളെ നടക്കാനിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരം മാറ്റിവെച്ചു. ബ്രെന്‍റ്ഫോഡിനെതിരാ മത്സരമാണ് മാറ്റിവെച്ചത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമുകളിലെ 42 കളിക്കാർക്കാണ് ഞായറാഴ്ച വരെ കോവിഡ് സ്ഥിരീകരിച്ചത്. വിവിധ ക്ലബ്ബുകളിൽ നിന്നായി 3,805 കളിക്കാരെയും സ്റ്റാഫുകളെയുമാണ് ഇതുവരെ പരിശോധിച്ചത്.

ശനിയാഴ്ച നോർവിച്ചിനെതിരായ 1-0 വിജയത്തിനു ശേഷം ചില യുണൈറ്റഡ് താരങ്ങളും സ്റ്റാഫും പോസിറ്റീവായിരുന്നു. തുടർന്നാണ് ബ്രെന്റ്‌ഫോർഡിൽ ചൊവ്വാഴ്ച നടക്കാനിരുന്ന മത്സരം മാറ്റിവയ്ക്കണമെന്നുള്ള യുണൈറ്റഡിന്റെ പ്രീമിയർ ലീഗ് ബോർഡിനോട് അഭ്യർത്ഥിച്ചത്.

ടോട്ടനം ഹോട്സ്പര്‍, ലെസ്റ്റര്‍ സിറ്റി, ബ്രൈട്ടന്‍, ആസ്റ്റന്‍ വില്ല ടീമുകളിലെ താരങ്ങള്‍ക്കും സ്റ്റാഫുകൾക്കും കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രിട്ടണിൽ ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ തന്നെയാണ് പ്രീമിയർ ലീഗിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നത്.

ഒമിക്രോൺ പശ്ചാത്തലത്തിൽ കൃത്യമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ക്ലബ്ബുകൾ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കണമെന്നും പ്രീമിയർ ലീഗ് ബോർഡ് നിർദേശം നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !