ഇതില്‍ സയന്‍സിന് 20 ഉം കോമേഴ്‌സിന് പത്തും ഹ്യുമാനിറ്റീസിന് 49 ഉം അധിക ബാച്ച് ഉണ്ട്. നേരത്തെ 71 താല്‍ക്കാലിക ബാച്ച് അനുവദിക്കും എന്നായിരുന്നു അറിയിപ്പ്. സ്‌കൂളുകളുടെ പട്ടിക ഉടന്‍ ഇറക്കും.
എസ്‌എസ്‌എല്‍സിക്ക് എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയ കുട്ടികള്‍ പോലും പ്ലസ് വണ്ണിന് സീറ്റ് കിട്ടാതെ അലയുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് അധിക ബാച്ച് അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലായിരിക്കും പുതിയ ബാച്ചുകള്‍ അനുവദിക്കുക. കൂടുതലും സീറ്റ് ക്ഷാമം രൂക്ഷമായ മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് ബാച്ച്. തൃശൂര്‍, വയനാട്, കണ്ണൂര്‍ ജില്ലകളിലും പുതിയ ബാച്ചുകളുണ്ട് എന്നാണ് സൂചന. സീറ്റ് ഒഴിവുള്ള ബാച്ചുകള്‍ ജില്ലക്കകത്തേക്കും പുറത്തേക്കും മാറ്റും.
അതേസമയം, പ്ലസ് വണ്‍ / വോക്കഷണല്‍ ഹയര്‍ സെക്കന്ററി ഒന്നാം വര്‍ഷ പരീക്ഷക്ക് ഇമ്ബ്രൂവ്‌മെന്റ് പരീക്ഷ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നേരത്തെ ഇമ്ബ്രൂവ്‌മെന്റ് വേണ്ട എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. കോവിഡ് പശ്ചാത്തലത്തില്‍ നിരവധി കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല എന്ന പരാതി ഉയര്‍ന്നിരുന്നു. ഇമ്ബ്രൂവ്‌മെന്റ് പരീക്ഷ വിവരങ്ങള്‍ ഉടന്‍ ഹയര്‍ സെക്കന്ററി വകുപ്പ് നല്‍കും.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !