സാമുദായിക സൗഹാർദവും സമുദായ ഐക്യവും മുസ്ലിംലീഗിന്റെ ലക്ഷ്യങ്ങളാണ്. സമുദായത്തെ ഭിന്നിപ്പിക്കാനുള്ള സർകാറിന്റെ ഗൂഢലക്ഷ്യം തിരിച്ചറിഞ്ഞാണ് മുസ്ലിംലീഗ് സടകുടഞ്ഞെഴുന്നേറ്റത്. ഹൃദയത്തിൽ കൈ ചേർത്ത് പറയണം, സമുദായത്തിന്റെ ഏറ്റവും വലിയ ഉറപ്പ് എന്ന് പറയുന്നത് സമുദായത്തിന്റെ ഈ കെട്ടുറപ്പ് തന്നെയാണെന്നും സ്വാദിഖലി തങ്ങൾ പറഞ്ഞു.
വഖഫ് ബോർഡിന്റെ അധികാരം ഇല്ലാതാക്കുകയാണ് ഇടതുപക്ഷ സർക്കാർ ചെയ്തതെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ടുവെന്നത് പഞ്ചാര പുരട്ടി പറയുന്നതാണ്. പള്ളികളിൽ ബോധവത്കരണം നടത്തണമെന്ന് പറഞ്ഞപ്പോൾ പലരും അതിൽ ഊന്നി വിവാദം സൃഷ്ടിക്കാൻ ശ്രമിച്ചു. അപ്പോൾ അത് ഒഴിവാക്കി, വിഷയത്തിലേക്ക് ശ്രദ്ധ കൊണ്ടുവന്നു. സാമുദായിക ഐക്യത്തിലടക്കം ഇടപെട്ടത് കൊണ്ടാണ് ഇപ്പോൾ ഇറങ്ങേണ്ടി വന്നത്. കേരളത്തിൽ സാമുദായിക ഐക്യത്തിന് പിറകിൽ മുസ്‌ലിം ലീഗാണെന്നും ബ്രിടീഷുകാരന്റെ മുന്നിൽ നെഞ്ചു കാണിച്ചുകൊടുത്ത വീര്യമാണ് തങ്ങളുടെ സിരകളിലൊഴുകുന്നതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
പള്ളികളില്‍ ബോധവത്കരണം നടത്തണമെന്ന് മുസ്ലിം ലീഗോ മത സംഘടനകളോ എവിടെയും പറഞ്ഞിട്ടില്ലെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രടറി പിഎംഎ സലാം പറഞ്ഞു. അത് മാര്‍ക്‌സിസ്റ്റ് പാര്‍ടി ദുഷ്ടലാക്കോടെ മുസ്ലിംകള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ വേണ്ടി പ്രചരിപ്പിച്ചതാണ്. പള്ളികളില്‍ സംഘര്‍ഷം ഉണ്ടാകുമെന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ടി പറഞ്ഞാല്‍ അതിനര്‍ഥം, അവര്‍ അതുണ്ടാക്കുമെന്നാണ്. അതുകൊണ്ട് അത് വേണ്ട എന്ന് കോര്‍ കമ്മിറ്റി തീരുമാനിക്കുകയായിരുന്നുവെന്നും പിഎംഎ സലാം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !