ആലുവ എസ്‌ഐ ആര്‍.വിനോദിനും ഗ്രേഡ് എസ്‌ഐ രാജേഷിനുമാണ് സസ്‌പെന്‍ഷന്‍. ആലുവയില്‍ മോഫിയ പര്‍വീണിന്റെ മരണത്തില്‍ സമരം ചെയ്തവര്‍ക്കെതിരെയാണ് പരാമര്‍ശം ഉണ്ടായത്. മൂന്നു പേരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പരാമര്‍ശം ഉള്‍പ്പെടുത്തിയത്.
മോഫിയയുടെ ആത്മഹത്യാക്കുറിപ്പില്‍ പേര് പരാമര്‍ശിക്കപ്പെട്ട സിഐക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരം നടത്തിയത്. എംപിമാരും എംഎല്‍എമാരും പങ്കെടുത്ത നിരന്തര സമരത്തിനൊടുവില്‍ ആരോപണവിധേയനായ സിഐയെ സസ്‌പെന്‍ഡ് ചെയ്തു.
എന്നാല്‍, സമരത്തിനെതിരെ റജിസ്റ്റര്‍ ചെയ്ത കേസില്‍ ഗുരുതര ആരോപണങ്ങളാണ് പൊലീസ് ഉന്നയിച്ചത്. ജലപീരങ്കിയായ വാഹനത്തിന്റെ മുകളില്‍ കയറി ചിത്രങ്ങള്‍ പകര്‍ത്തിയെന്നും ഇത് പ്രചരിപ്പിച്ചത് തീവ്രവാദ ബന്ധത്തിന്റെ പേരിലാണോ എന്ന് അന്വേഷിക്കണമെന്നുമാണ് പൊലീസിന്റെ വാദം.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !