ഉന്നത വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണമാണ് എല്‍ഡിഎഫിന്റെ നയം. ഇതേ വിഷയം തന്നെയാണ് ഗവര്‍ണറും പങ്കുവച്ചതെന്ന് കണ്ണൂര്‍ കലക്‌ട്രേറ്റില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ കുറവ് തുറന്നുപറഞ്ഞാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഉന്നത വിദ്യാഭ്യാസ മേഖലയെ കാലികമായി പരിഷ്‌കരിക്കാന്‍ ആസൂത്രിത ഇടപെടല്‍ നടത്തേണ്ടതുണ്ട്. എല്ലാം തികഞ്ഞു എന്ന അഭിപ്രായം സര്‍ക്കാരിനില്ല.
സര്‍ക്കാരിന്റെ നയം അറിയാത്ത ആളല്ല ഗവര്‍ണര്‍. സ്‌കൂള്‍ വിദ്യാഭ്യാസത്തിലെ മികവ് സര്‍വകലാശാലകളിലും കൊണ്ടുവരേണ്ടതുണ്ട്. ഇക്കാര്യം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലടക്കം പരാമര്‍ശിച്ചതാണ്. ലക്ഷ്യം കൈവരിക്കാന്‍ ഒട്ടേറെ മുന്നോട്ടു പോകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !