ഷാര്‍ജ| സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് പിന്നാലെ ഷാര്‍ജയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസം വാരാന്ത്യ അവധി പ്രഖ്യാപിച്ചു.
ഇതോടെ, ഷാര്‍ജ എമിറേറ്റിലെ കുട്ടികള്‍ക്ക് വെള്ളി, ശനി, ഞായര്‍ അവധിയായിരിക്കും. ഷാര്‍ജ പ്രൈവറ്റ് എഡ്യുക്കേഷന്‍ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
ജനുവരി ഒന്ന് മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍വരും. ക്ലാസ് സമയം ഉള്‍പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ അറിക്കുമെന്നും എസ്.പി.ഇ.എ വ്യക്തമാക്കി.
ഷാര്‍ജ ഒഴികെയുള്ള മറ്റ് എമിറേറ്റുകളില്‍ ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും വാരാന്ത്യ അവധി. വെള്ളിയാഴ്ച ഉച്ചവരെ ക്ലാസുണ്ടാകും.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !