പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് അബുദാബിയില്‍ ബാറും റെസ്റ്റോറന്റും; വെളിപ്പെടുത്തലുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

1
പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് അബുദാബിയില്‍ ബാറും റെസ്റ്റോറന്റും; വെളിപ്പെടുത്തലുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) | Bar and restaurant in Abu Dhabi for Popular Front leaders; Directorate of Enforcement (ED) with disclosure
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാക്കളുടെ വീടുകളിലും ഓഫീസിലും നടത്തിയ റെയ്‌ഡിൽ കള്ളപ്പണ ഇടപാടുകള്‍ സൂചിപ്പിക്കുന്ന രേഖകള്‍ പിടിച്ചെടുത്തതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി). വിദേശ നിക്ഷേപങ്ങളെ സംബന്ധിച്ചും വിദേശരാജ്യങ്ങളിലെ സ്വത്തുവകകളെ സംബന്ധിച്ചുമുള്ള രേഖകളും ഡിജിറ്റല്‍ തെളിവുകളും അടക്കം റെയ്ഡില്‍ കണ്ടെടുത്തതായും ഇ.ഡി. വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ഡിസംബര്‍ എട്ടാം തീയതി നടത്തിയ റെയ്ഡിലാണ് രേഖകള്‍ കണ്ടെടുത്തത്.

കണ്ണൂര്‍ പെരിങ്ങത്തൂരിലെ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ അംഗം ഷഫീഖ് പായേത്ത്, മലപ്പുറം പെരുമ്പടപ്പിലെ പോപ്പുലര്‍ ഫ്രണ്ട് ഡിവിഷണല്‍ പ്രസിഡന്റ് അബ്ദുള്‍ റസാഖ് ബി.പി, മൂവാറ്റുപുഴയിലെ പോപ്പുലര്‍ ഫ്രണ്ട് നേതാവ് എം.കെ. അഷ്‌റഫ് എന്നിവരുടെ വീടുകളിലാണ് എന്‍ഫോഴ്‌സ്‌മെന്റ് സംഘം റെയ്ഡ് നടത്തിയത്. ഇതിനുപുറമേ മൂന്നാര്‍ മാങ്കുളത്തെ മൂന്നാര്‍ വില്ല വിസ്റ്റ പ്രൊജക്ടിന്റെ ഓഫീസിലും പരിശോധന നടത്തിയിരുന്നു. റെയ്ഡ് തടസപ്പെടുത്താന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും സി.ആര്‍.പി.എഫിന്റെ സഹായത്തോടെ പരിശോധന വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ഡിജിറ്റല്‍ ഉപകരണങ്ങളും വിദേശ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട രേഖകളും റെയ്‌ഡിൽ പിടിച്ചെടുത്തിട്ടുണ്ടെന്നും ഇ.ഡി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

മൂന്നാര്‍ വില്ല വിസ്റ്റ പ്രൊജക്ട് ഉള്‍പ്പെടെ കേരളത്തിലെ വിവിധ പദ്ധതികളിലൂടെ പോപ്പുലര്‍ ഫ്രണ്ട് കള്ളപ്പണ ഇടപാടുകള്‍ നടത്തുന്നതിന്റെ രേഖകളും റെയ്‌ഡിൽ കണ്ടെടുത്തു. ഇന്ത്യയിലെയും വിദേശത്തെയും ക്രിമിനൽ പ്രവർത്തനങ്ങളിലൂടെ ഉണ്ടാക്കുന്ന പണം വെളുപ്പിക്കുന്നതിനാണ് മൂന്നാര്‍ വില്ല വിസ്റ്റ പ്രൊജക്ട് എന്ന് ഇ.ഡി പറയുന്നു. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വിദേശത്തുള്ള സ്വത്തുവകകളെ സംബന്ധിച്ചും തെളിവുകൾ ലഭിച്ചിട്ടുണ്ട്. അബുദാബിയിലെ ബാറും റെസ്റ്റോറന്റും ഉള്‍പ്പെടെയുള്ള വസ്തുവകകളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം അന്വേഷിച്ചുവരികയാണെന്നും ഇ.ഡി അറിയിച്ചു.

Read Also: സംഘടനയുടെ പേരുപറഞ്ഞ് മുസ്‌ലിം ബിസിനസുകളെ തകർക്കാൻ ഇഡി ശ്രമിക്കുന്നു: പോപുലർ ഫ്രണ്ട്

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് അബുദാബിയില്‍ ബാറും റെസ്റ്റോറന്റും; വെളിപ്പെടുത്തലുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) | Bar and restaurant in Abu Dhabi for Popular Front leaders; Directorate of Enforcement (ED) with disclosure

കൂടുതല്‍ വായനയ്ക്ക്...

Post a Comment

1Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

  1. മനോരമയടക്കം കിണഞ്ഞു പരിശ്രമിച്ച് അത്യന്തം ഇസ്ലാമോഫോബിക്കാക്കി മാറ്റിയൊരു സമൂഹത്തിൽ എന്തുപറഞ്ഞാലും തൊണ്ടതൊടാതെ വിഴുങ്ങുന്ന കിഴങ്ങന്മാരാണ് ജനങ്ങളെന്ന ധാരണ കൊണ്ടാണ് 'Darbar Restaurant' ബാറും റെസ്റ്റോറന്റുമായി ചിത്രീകരിക്കാൻ മനോരമക്കും സർക്കാർ ഏജൻസികൾക്കും യാതൊരു ഉളുപ്പുമില്ലാത്തത്.

    കേട്ടാൽ ഏതൊരു കൊച്ചുകുട്ടിപോലും ആർത്തുചിരിക്കുന്നൊരു ഹാസ്യം മറുത്തൊരു ചോദ്യം പോലുമില്ലാതെ അതുപോലെ പകർത്തിയെഴുതുന്ന മനോരമയുടെ താല്പര്യം മനസ്സിലാവും. എന്നാൽ, എന്ത് വിഡ്ഢിത്തം വിളമ്പിയാലും തൊണ്ടതൊടാതെ ഭക്ഷിച്ചോളും എന്ന നിലയിൽ സർക്കാർ ഏജൻസികൾ സ്വന്തം ജനങ്ങളെ ഇത്രകണ്ട് വിലകുറച്ചു കാണരുത്.

    https://www.facebook.com/674573960/posts/10159211204033961/

    ReplyDelete

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !