കേരള വനിത ഫുട്ബോള്‍ ലീഗിന് മുന്നോടിയായി നാളെ സെലിബ്രിറ്റി മാച്ച്‌; റിമ കല്ലിങ്ങലും മാളവിക ജയറാമും നയിക്കും

0
കേരള വനിത ഫുട്ബോള്‍ ലീഗിന് മുന്നോടിയായി നാളെ സെലിബ്രിറ്റി മാച്ച്‌; റിമ കല്ലിങ്ങലും മാളവിക ജയറാമും നയിക്കും | Celebrity match ahead of Kerala Women's Football League tomorrow; Rima Kallingal and Malavika Jayaram will lead the cast
കേരള വനിത ഫുട്ബോള്‍ ലീഗിന് മുന്നോടിയായി നാളെ വനിതാ സെലിബ്രിറ്റി ഫുട്ബോള്‍ ലീഗ് മത്സരം നടക്കും. നാളെ (ഡിസംബര്‍ 10) വൈകിട്ട് കടവന്ത്ര റീജിയണല്‍ സ്പോര്‍ട്സ് സെന്ററില്‍ വെച്ചാകും സെലിബ്രിറ്റി മത്സരം നടക്കുക. ഒരു ടീമിനെ റിമ കല്ലിംഗലും മറ്റൊരു ടീമിനെ മാളവിക ജയറാമും ആകും നയിക്കുക. ഇരു ടീമിലും കലാ സാമൂഹിക രംഗത്തെ പ്രമുഖ വനിതകളുടെ സാന്നിദ്ധ്യം പ്രതീക്ഷിക്കപ്പെടുന്നു.

5 വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം തിരികെ എത്തുന്ന കേരള വനിതാ ഫുട്ബോള്‍ ലീഗ് ഡിസംബര്‍ 11ന് ആണ് ആരംഭിക്കുന്നത്. 6 ടീമുകള്‍ ആണ് ലീഗില്‍ പങ്കെടുക്കുന്നത്. ഗോകുലം കേരള, ലുക സോക്കര്‍, കേരള യുണൈറ്റഡ്, കടത്തനാട് രാജ, ഡോണ്‍ ബോസ്കോ, ട്രാവന്‍കൂര്‍ റോയല്‍സ് എന്നീ ടീമുകളാണ് വനിതാ ലീഗിന്റെ ഭാഗമാകുന്നത്.

ജനുവരി അവസാനം വരെ ടൂര്‍ണമെന്റ് നീണ്ടു നില്‍ക്കും. ഒറ്റ ലെഗ് ഉള്ള മത്സരങ്ങളായി ആകും ലീഗ് നടക്കുക. കേരളത്തിന്റെ അഭിമാനമായ ഗോകുലം ആകും ലീഗിലെ ഫേവറിറ്റ്സ്. ഇപ്പോള്‍ ഇന്ത്യന്‍ ചാമ്ബ്യന്മാരാണ് ഗോകുലം കേരള വനിതകള്‍.



ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !