വളാഞ്ചേരി എം.ഇ.എസ് കെവിയം കോളജില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ 2022 ജനുവരി ആദ്യത്തില്‍ ആരംഭിക്കുന്ന പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. മുസ്ലിം, ക്രിസ്ത്യന്‍, പാഴ്‌സി, ബുദ്ധ, ജൈന, സിഖ് വിഭാഗത്തില്‍ പെട്ട മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന 18 വയസ് തികഞ്ഞവര്‍ക്ക് അപേക്ഷിക്കാം. പിഎസ്‌സി ഫൗണ്ടേഷന്‍ കോഴ്‌സ് (പി.എഫ്.സി) ഡിഗ്രി തലത്തിലുളള എക്‌സാമുകള്‍ക്ക് ഗ്രാജ്വേറ്റ് ലെവല്‍ കോഴ്‌സ് എന്നിങ്ങനെ രണ്ട് റഗുലര്‍ ബാച്ചുകളും ഒരു ഹോളിഡേ ബാച്ചും ഉണ്ടായിരിക്കും. അപേക്ഷകള്‍ പരീശീലന കേന്ദ്രത്തില്‍ നിന്ന് ഡിസംബര്‍ 10 മുതല്‍ നേരിട്ട് ലഭിക്കും. അപേക്ഷകള്‍ സമര്‍പ്പിക്കാനുളള അവസാന തീയതി ഡിസംബര്‍ 20. ഫോണ്‍:0494 2954380, 9747382154, 8714360186.
കൊളപ്പുറം അത്താണിക്കലിലെ വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിലേക്ക് പി.എസ്.സി, യു.പി.എസ്.സി മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ന്യൂനപക്ഷ ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യമായി ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള റഗുലര്‍ ( ഡിഗ്രി & പ്ലസ് ടു തലം ) / ഹോളിഡേ ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, രണ്ട് ഫോട്ടോ സഹിതമുള്ള അപേക്ഷ ഡിസംബര്‍ 20 വൈകീട്ട് മൂന്നിനകം ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കണം. ഫോണ്‍: 8089614541, 9633337818, 9447243321.
തിരൂര്‍ ആലത്തിയൂരിലെ ന്യൂനപക്ഷ യുവജന പി.എസ്.സി പരിശീലന കേന്ദ്രത്തില്‍ ജനുവരി ഒന്നിന് ആരംഭിക്കുന്ന സൗജന്യ പരിശീലന ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റഗുലര്‍, ഹോളിഡേ ബാച്ചുകള്‍ ലഭിക്കും. യോഗ്യരായവര്‍ എസ്.എസ.്എല്‍.സി ബുക്ക്, മറ്റു വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും രണ്ടു കോപ്പി ഫോട്ടോയും സഹിതം പ്രിന്‍സിപ്പല്‍, കോച്ചിങ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്ത്, കെബിആര്‍ കോംപ്ലക്‌സ്, ആലത്തിയൂര്‍, 676102 എന്ന വിലാസത്തില്‍ നേരിട്ട് അപേക്ഷിക്കണം. അപേക്ഷാ ഫോം ഓഫീസില്‍ നിന്നും നേരിട്ട് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 20. അപേക്ഷാ ഫോം ഓഫീസില്‍ നിന്നും രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് വരെ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ www.minoritywelfare.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0494 2565056, 9895733289, 9961903619, 9645015017, 9961509439.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !