തമിഴ്‌നാട്ടിലെ കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്തിന്റെയും മറ്റ് സായുധ സേനാംഗങ്ങളുടെയും മൃതദേഹങ്ങൾ ഇന്ന് രാത്രി എട്ട് മണിയോടെ ഡൽഹിയിലെത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ആദരാഞ്ജലികൾ അർപ്പിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, മൂന്ന് സേനാ മേധാവികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
സൈനിക വിമാനാപകടത്തിൽ കൊല്ലപ്പെട്ട സൈനികരുടെ കുടുംബാംഗങ്ങളിൽ ചിലരും ചടങ്ങുകളിൽ പങ്കെടുത്തു.
ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിത റാവത്തിന്റെയും 11 സൈനിക ഉദ്യോഗസ്ഥരുടെയും മൃതദേഹങ്ങൾ ഡൽഹിയിലേക്കു കൊണ്ടുപോയിരുന്നു. ഊട്ടി വെല്ലിങ്ടണിൽനിന്ന് കോയമ്പത്തിനൂരിനു സമീപത്തെ സുലൂർ വ്യോമത്താവളത്തിൽ എത്തിച്ച മൃതദേഹങ്ങൾ തുടർന്ന് പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്കു കൊണ്ടുപോകുകയായിരുന്നു.
മൃതദേഹങ്ങൾ എട്ടു മണിയോടെ ഡൽഹി പാലം വിമാനത്താവളലെത്തിക്കുമെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് തുടങ്ങിയവർ ആദരാഞ്ജലി അർപ്പിക്കാനെത്തും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, മൂന്നു സേനകളുടെയും തലവന്മാർ തുടങ്ങിയവരും ആദരാഞ്ജലി അർപ്പിക്കും.
നാളെ ഡല്‍ഹി കാന്റിലാണ് ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവരുടെ ശവസംസ്കാരം. തൃശൂർ സ്വദേശിയായ ജൂനിയർ വാറന്റ് ഓഫിസർ അറയ്ക്കൽ പ്രദീപിന്റെ മൃതദേഹം കേരളത്തിലേക്കു കൊണ്ടുവരും.
സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത്, ബിപിൻ റാവത്തിന്റെ പ്രതിരോധ ഉപദേഷ്ടാവ് ബ്രിഗ്രേഡിയർ ലഖ്ബിന്ദർ സിങ് ലിദ്ദർ, സ്റ്റാഫ് ഓഫിസർ ലഫ്.കേണൽ ഹർജിന്ദർ സിങ്, വിങ് കമാൻഡർ പൃഥ്വി സിങ് ചൗഹാൻ, സ്ക്വാഡ്രൺ ലീഡർ കുൽദീപ് സിങ്, ജൂനിയർ വാറന്റ് ഓഫിസർ റാണ പ്രതാപ് ദാസ്, ജൂനിയർ വാറന്റ് ഓഫിസർ അറയ്ക്കൽ പ്രദീപ്, ഹൽവിദാർ സത്പാൽ റായ്, നായ്ക് ഗുർസേവക് സിങ്, നായ്ക് ജിതേന്ദ്ര കുമാർ, ലാൻസ് നായ്ക് വിവേക് കുമാർ, ലാൻസ് നായ്ക് ബി സായ് തേജ എന്നിവരാണ് അപകടത്തിൽ മരിച്ചത്.
ബിപിൻ റാവത്ത്, മധുലിക റാവത്ത്, ലാൻസ് നായിക് വിവേക് കുമാർ, ബ്രിഗേഡിയർ എൽഎസ് ലിദ്ദർ എന്നിവരുടെ മൃതദേഹം മാത്രമാണ് തിരിച്ചറിഞ്ഞത്. മറ്റുള്ളവരെ തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധന നടത്തും. മൃതദേഹങ്ങൾ വെല്ലിങ്ടണ്‍ ആശുപത്രിയില്‍ നിന്ന് മദ്രാസ് റെജിമെന്റൽ സെന്ററിൽ എത്തിച്ചപ്പോൾ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, ഗവര്‍ണര്‍ എന്നിവര്‍ പുഷ്പചക്രം അര്‍പ്പിച്ചു.
അപകടത്തെക്കുറിച്ച് സംയുക്തസേനാ സംഘം അന്വേഷിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പാര്‍ലമെന്റില്‍ പറഞ്ഞു. എയർ മാർഷൽ മാനവേന്ദ്ര സിങ് അന്വേഷണത്തിന് നേതൃത്വം നൽകും.
”ഹെലികോപ്റ്റർ 11.48 നു സൂലൂരിൽനിന്ന് പുറപ്പെട്ടു. 12.15 ന് വെല്ലിങ്ടണിൽ എത്തേണ്ടതായിരുന്നു. 12.08 ന് എടിസിയുമായുള്ള ബന്ധം നഷ്ടപ്പെട്ടു. കോപ്റ്ററിൽ ഉണ്ടായിരുന്ന 14 പേരിൽ 13 പേരും മരിച്ചു, ” പാർലമെന്റിൽ നടത്തിയ പ്രസ്താവനയിൽ രാജ്‌നാഥ് സിങ് പറഞ്ഞു.
ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തില്‍ ഇന്ന് ദേശീയ ദുഃഖാചരണമാണ്. അദ്ദേഹത്തിന്റെ സ്വദേശമായ ഉത്തരാഖണ്ഡില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.
ഊട്ടി കൂനൂരിനു സമീപമാണ് രാജ്യത്തെ നടുക്കിയ ഹെലികോപ്റ്റര്‍ അപകടം സംഭവിച്ചത്. കോയമ്പത്തൂരിനടുത്തുള്ള സുലൂരിൽനിന്ന് ഊട്ടി വെല്ലിങ്ടണ്ണിലേക്ക് പോകുകയായിരുന്ന വ്യോമസേനയുടെ എംഐ 17 വി 5 ഹെലികോപ്റ്റർ ഉച്ചയ്ക്ക് 12.20നാണു തകർന്നുവീണത്. ലാൻഡ് ചെയ്യേണ്ട ഹെലിപാഡിന് 10 കിലോമീറ്റർ അകലെ ജനവാസ കേന്ദ്രത്തിനു സമീപമായിരുന്നു ദുരന്തം.
ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ള 14 പേരില്‍ 13 പേരും മരിച്ചപ്പോള്‍ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് മാത്രമാണ് രക്ഷപെട്ടത്. ഗുരുതരമായി പരുക്കേറ്റ വരുണ്‍ സിങ്ങിനെ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിൽനിന്ന് ബെംഗളുരുവിലെ ആശുപത്രിയിലേക്കു മാറ്റി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !