കൊച്ചി| പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് വിലക്ക്. കുരുവിനാല്കുന്നേല് കുറുവച്ചന് എന്നയാള്‍ നല്കിയ ഹര്‍ജിയില്‍ എറണാകുളം ജില്ലാ സബ്കോടതിയുടെതാണ് വിധി.
ഹര്‍ജി തീര്‍പ്പാക്കുന്നതു വരെ സിനിമ മുഴുവനായോ ഭാഗീകമായോ പ്രദര്‍ശിപ്പിക്കുന്നതിനും തിരക്കഥ പ്രസിദ്ധീകരിക്കുന്നതിനുമാണ് വിലക്ക്. സമൂഹമാധ്യമങ്ങളിലും ഒടിടിയിലും വിലക്ക് ബാധകമാണ്.
കേസ് ഈ മാസം 14ന് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. പൃഥ്വിരാജ് പ്രൊഡക്ഷനും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നാണ് സിനിമ നിർമിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !