മതം ഉപേക്ഷിക്കുകയാണെന്ന് അറിയിച്ചതിന് പിന്നാലെ പേര് മാറ്റി സംവിധായകന്‍ അലി അക്ബര്‍. 'രാമസിംഹന്‍' എന്നാണ് സംവിധായകന്റെ പുതിയ പേര്.
ഫേസ്ബുക്ക് ലൈവിലൂടെ ആയിരുന്നു താന്‍ മതം മാറുന്ന കാര്യം അലി അക്ബര്‍ അറിയിച്ചത്. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് അന്തരിച്ചപ്പോള്‍ ആ വാര്‍ത്തയ്ക്കുനേരെ ഫേസ്ബുക്കില്‍ ആഹ്‌ളാദപ്രകടനം നടന്നെന്നും അതില്‍ പ്രതിഷേധിച്ചാണ് മതം വിടുന്നതെന്നും അലി അക്ബര്‍ പറഞ്ഞിരുന്നു.
'എന്റെ പേര് നാളെ മുതല്‍ രാമ സിംഹന്‍ എന്നാക്കുകയാണ്. സംസ്‌കാരത്തോട് ചേര്‍ന്ന് നിന്നപ്പോള്‍ കൊല ചെയ്യപ്പെട്ട വ്യക്തിത്വമാണ് രാമസിംഹന്‍. നാളെ മുതല്‍ അലി അക്ബറിനെ നിങ്ങള്‍ക്ക് രാമസിംഹന്‍ എന്ന് വിളിക്കാം. നല്ല പേരാണത്', എന്ന് അലി അക്ബര്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !