ന്യൂഡല്‍ഹി| രാജ്യത്തെ 6000 ല്‍ അധികം റെയില്‍വേ സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ സേവനം ലഭ്യമാകുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി.
ഇന്ത്യയിലുടനീളമുള്ള 6071 റെയില്‍വേ സ്റ്റേഷനുകളില്‍ ഇപ്പോള്‍ വൈ-ഫൈ സേവനങ്ങള്‍ ലഭ്യമാണ്.
ഓരോ ദിവസത്തിന്റെയും ആദ്യത്തെ അരമണിക്കൂര്‍ സൗജന്യമായും പിന്നീട് ചാര്‍ജ് ഈടാക്കാവുന്ന രീതിയിലും ആണ് ഇവ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുക. ഈ സ്റ്റേഷനുകളിലെ മൊത്തം ഡാറ്റ ഉപയോഗം പ്രതിമാസം ഏകദേശം 97.25 ടെറാബൈറ്റ് ആണെന്നും മന്ത്രി പറഞ്ഞു.
ഈ പദ്ധതിക്കായി റെയില്‍വേ മന്ത്രാലയം പ്രത്യേക ഫണ്ടുകളൊന്നും അനുവദിച്ചിട്ടില്ല. ഗ്രാമീണ മേഖലയിലെ 193 റെയില്‍വേ സ്റ്റേഷനുകളില്‍ വൈ-ഫൈ സേവനങ്ങള്‍ നല്‍കുന്നതിന് യൂണിവേഴ്സല്‍ സര്‍വീസ് ഒബ്ലിഗേഷന്‍ ഫണ്ടിന് കീഴില്‍ 27.22 കോടി രൂപയുടെ ഫണ്ട് ടെലികോം വകുപ്പ് അനുവദിച്ചിട്ടുണ്ട്.
1287 റെയില്‍വേ സ്റ്റേഷനുകളില്‍ (മിക്കവാറും A1 & A കാറ്റഗറി സ്റ്റേഷനുകള്‍) വൈ-ഫൈ സേവനങ്ങള്‍ റെയില്‍ടെല്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് നല്‍കി വരുന്നുണ്ട്. ശേഷിക്കുന്ന സ്റ്റേഷനുകളില്‍, മൂലധനച്ചെലവില്ലാതെ, വിവിധ സ്ഥാപനങ്ങളുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി CSRചാരിറ്റി പ്രോജക്ടുകള്‍ എന്നിവക്ക് കീഴില്‍ ഈ സേവനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര റെയില്‍വേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !