ന്നതവിദ്യാഭ്യാസത്തിന് വിദ്യാർത്ഥികൾ കേരളം വിടേണ്ട സ്ഥിതിയാണ് നിലവിലുള്ളതെന്നും ആരിഫ് മുഹമ്മദ് ഖാൻ വിമര്‍ശിച്ചു. സർവകലാശാല ചട്ട പ്രകാരമാണ് ഗവർണർ ചാൻസിലർ ആകുന്നത്. ഭരണഘടന പദവി അല്ലാത്തതിനാല്‍ പദവി ഒഴിയാൻ സന്നദ്ധതനാണെന്നും ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു. തുടർച്ചയായി ഉണ്ടാകുന്ന രാഷ്ട്രീയ ഇടപെടൽ താങ്ങാൻ കഴിയാത്തതാണ്. സർവകലാശാലകൾ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നു. അതിനായി നിന്ന് കൊടുക്കാൻ ആകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സർവകലാശാലകളുടെ സ്വയം ഭരണാധികാരം സംരക്ഷിക്കാൻ കഴിയാവുന്നത്ര ശ്രമിച്ചു. രാഷ്ട്രീയ ഇടപെടൽ നടത്തരുതെന്ന് പല തവണ ആവശ്യപ്പെട്ടു. ഇനിയും ഇത് തുടര്‍ന്ന് പോകാന്‍ കഴിയില്ലെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞ് വയ്ക്കുന്നത്. ചാൻസിലർ പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
സ്വാധീനമുള്ളവരുടെ ബന്ധുക്കളെയൊക്കെ പദവികളിൽ നിയമിക്കുന്നു. ഇതൊക്കെ കൊണ്ട് മങ്ങലേൽക്കുന്നത് കേരളത്തിലെ സർവകലാശാലകളുടെ യശസ്സിനാണെന്നും അദ്ദേഹം വിമര്‍ശിച്ചു. സർക്കാരുമായി ഭിന്നിപ്പിന് താൽപ്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !