തിരുവനന്തപുരം| സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഉത്സവങ്ങളില്‍ ആചാരപരമായ കലാരൂപങ്ങള്‍ അനുവദിക്കും.
പൊതു ഇടങ്ങളിലെ പരിപാടികളില്‍ 300 പേരെ പങ്കെടുപ്പിക്കാനും അനുമതിയായി.
വിവാഹ, മരണാനന്തര ചടങ്ങുകളില്‍ 200 പേര്‍ക്ക് പങ്കെടുക്കാം. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
ഉത്സവങ്ങള്‍ക്ക് ഇളവു പ്രഖ്യാപിക്കണമെന്ന് വിവിധ ദേവസ്വങ്ങള്‍ അടക്കം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ഉത്സവങ്ങളില്‍ ആചാരപരമായ കലാരൂപങ്ങള്‍ അനുവദിക്കാന്‍ തീരുമാനിച്ചത്.
രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക പരിപാടികള്‍ പൊതു ഇടങ്ങളിലാണ് നടക്കുന്നതെങ്കില്‍ 300 പേരെ അനുവദിക്കും. ഹാളുകളിലോ മുറികളിലോ ആണെങ്കില്‍ 150 പേരെ മാത്രമേ അനുവദിക്കൂ. അതേസമയം, സ്‌കൂളുകളില്‍ പൂര്‍ണസമയം പ്രവര്‍ത്തനം ഉടനുണ്ടാകില്ല.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !