വിവാഹ ചിത്രങ്ങള്‍ സിനില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. വിവാഹ വാര്‍ത്ത പുറത്തുവന്നത് മുതല്‍ നിരവധി സെലിബ്രിറ്റികളും താരത്തിന് ആശംസകളുമായി രംഗത്തെത്തി.
'റ്റു ലെറ്റ് അമ്ബാടി ടാക്കീസ്' എന്ന ചിത്രത്തിലൂടെയാണ് സിനില്‍ അഭിനയരംഗത്തെത്തുന്നത്. ഷെയ്ന്‍ നിഗം നായകനായെത്തിയ 'പറവ' എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധ നേടിക്കൊടുത്തു. കോണ്ടസ,ജോസഫ്,ഹാപ്പി സര്‍ദാര്‍ തുടങ്ങിയവയാണ് സിനില്‍ അഭിനയിച്ച ചിത്രങ്ങള്‍.
അച്ഛനെ്റെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയ താരമായിരുന്നു സിനില്‍ സൈനുദ്ദീന്‍. പിതാവ് സൈനുദ്ധീന് പോലെ തന്നെ മികച്ചൊരു മിമിക്രി കലാകാരന്‍ കൂടിയാണ് സിനില്‍. മിനിസ്ക്രീന്‍ ഷോകളില്‍ വന്ന് സിനില്‍ കയ്യടികള്‍ നിരവധി തവണ നേടിയിട്ടുണ്ട്, നിരവധി നടന്മാരുടെ രൂപവും ശബ്ദവും അനുകരിച്ച് വേദികളില്‍ അച്ഛനെ പോലെ തന്നെ മകനും പ്രേക്ഷകശ്രദ്ധ നേടിയെടുത്തതാണ്.
മലയാള സിനിമയിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലെല്ലാം അഭിനയിച്ച അതുല്യ നടനായിരുന്നു സൈനുദ്ദീന്‍
മലയാള സിനിമയില്‍ നിറഞ്ഞു നിന്ന കാലത്താണ് അദ്ദേഹം വിടവാങ്ങിയത്.ശ്വാസകോശ സംബന്ധമായ രോഗങ്ങളാല്‍ അദ്ദേഹം 1999 നവംബര്‍ 4 നാണ് അന്തരിച്ചത്.
.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !