ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ കാര്യങ്ങള്‍ ഇവയാണ്

0
ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ കാര്യങ്ങള്‍ ഇവയാണ്  | These are the most searched things on Google by Indians
ഗൂഗിള്‍ ഇന്ത്യ 2021ല്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരഞ്ഞ കാര്യങ്ങള്‍ വ്യക്തമാക്കുന്ന 'ഇയര്‍ ഇന്‍ സെര്‍ച്ച് 2021' (Year in Search 2021) പുറത്ത് വിട്ടു. ഇന്ത്യയിലെ ഈ വര്‍ഷത്തെ സെര്‍ച്ചിംഗ് ട്രെന്‍റുകള്‍ (Google Trend) വ്യക്തമാക്കുന്നു ഈ പട്ടികയില്‍. കൊവിഡ് പിടിമുറുക്കുകയും അതിന് മുകളില്‍ വാക്സിന്‍ രക്ഷകവചം തീര്‍ക്കുകയും ചെയ്ത വര്‍ഷത്തില്‍ ഇന്ത്യയില്‍ ന്യൂസ്, സ്പോര്‍ട്സ്, വിനോദം, മറ്റ് വിഭാഗങ്ങള്‍ എല്ലാത്തിലും നടന്ന സെര്‍ച്ചുകള്‍ ഗൂഗിള്‍ പട്ടിക പെടുത്തുന്നു.

ക്രിക്കറ്റാണ് ഈ വര്‍ഷവും കൂടുതല്‍ ഇന്ത്യക്കാര്‍ തിരഞ്ഞത്. ഐപിഎല്‍ ആണ് ഒന്നാം സ്ഥാനത്ത്, കോവിന്‍, ഐസിസി ടി20 ലോകകപ്പ് എന്നിവയാണ് ആകെ സെര്‍ച്ചില്‍‍ ആദ്യ മൂന്ന് സ്ഥാനത്ത് ഗൂഗിള്‍ കണക്ക് പ്രകാരം വന്നിരിക്കുന്നത്. യൂറോകപ്പ്, ടോക്കിയോ ഒളിംപിക്സ് എന്നിവ തുടര്‍ന്നുള്ള നാലും അഞ്ചും സ്ഥാനത്ത് എത്തുന്നു. കൊവിഡ് വാക്സിന്‍, ഫ്രീഫയര്‍ റഡിം, നീരജ് ചോപ്ര, ആര്യന്‍ ഖാന്‍, കോപ്പ അമേരിക്ക എന്നിങ്ങനെയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ വരുന്ന സെര്‍ച്ച്.

സ്പോര്‍ട്സില്‍ ടോക്കിയോ ഒളിംപിക്സിലെ ഇന്ത്യന്‍ ഹീറോകളെയാണ് കൂടുതല്‍ തിരഞ്ഞത്. നീരജ് ചോപ്ര അതില്‍ ആദ്യം തന്നെ വരുന്നു. ബോളിവുഡില്‍ നിന്നും സെര്‍ച്ച് കൂടുതല്‍ കിട്ടിയത് ആര്യന്‍ ഖാനാണ്. ടെസ്ല സിഇഒ ഇലോണ്‍ മസ്കിനും ഏറെ സെര്‍ച്ച് ഉണ്ട്. വിക്കി കൌശല്‍, ഷെഹബാസ് ഗില്‍, രാജ് കുന്ദ്ര എന്നിവര്‍ തുടര്‍ന്ന് വരുന്നു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ സിനിമ തമിഴ് ചിത്രമായ 'ജയ് ഭീം' അണ്. ഈ പട്ടികയില്‍ മലയാള സിനിമയായ 'ദൃശ്യം 2" ഒന്‍പതാം സ്ഥാനത്ത് ഉണ്ട്. എന്താണ് ബ്ലാക്ക് ഫംഗസ് എന്നതാണ്, ഈ വിഭാഗത്തില്‍ ഒന്നാമത്. ഈ പട്ടികയില്‍ 'താലിബാന്‍ എന്ത്?', ' എന്താണ് സ്ക്വഡ് ഗെയിം, ഡെല്‍റ്റ പ്ലസ് എന്ത് എന്നിങ്ങനെ വിഷയങ്ങളും പട്ടികയിലുണ്ട്.

ടോക്കിയോ ഒളിംപിക്സാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ ആദ്യത്തെ രണ്ട് സ്ഥാനത്തേയും വാര്‍ത്ത സംഭവം. അഫ്ഗാനിസ്ഥാനിലെ പ്രതിസന്ധി, പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പ്, ചുഴലിക്കാറ്റ്, ലോക്ക്ഡൌണ്‍, സൂയസ് കനാല്‍, കര്‍ഷക സമരം, പക്ഷിപ്പനി, യാസ് ചുഴലിക്കാറ്റ് എല്ലാം വാര്‍ത്ത സംഭവത്തില്‍ വന്നു.

കൂടുതല്‍ തിരഞ്ഞ കാര്യങ്ങള്‍ ഇവയാണ്:
ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ കാര്യങ്ങള്‍ ഇവയാണ്  | These are the most searched things on Google by Indians

ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ കാര്യങ്ങള്‍ ഇവയാണ്  | These are the most searched things on Google by Indians

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !