തിരുവനന്തപുരം| സംസ്ഥാനത്ത് ഒന്ന് മുതല്‍ ഒമ്ബത് വരെ ക്ലാസുകള്‍ തുടങ്ങുന്നതിന് അധിക മാര്‍ഗരേഖ ഇറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി.
ഈ ക്ലാസുകളിലെ അധ്യയനം രാവിലെ മുതല്‍ വൈകിട്ട് വരെ ആക്കാനാണ് ആലോചിക്കുന്നത്. പ്രീ പ്രൈമറി മുതല്‍ ഒമ്ബത് വരെയുള്ള ക്ലാസുകള്‍ക്കായി സമഗ്ര മാനദണ്ഡം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു
പരീക്ഷക്ക് മുന്‍പ് പാഠഭാഗങ്ങള്‍ തീര്‍ക്കുന്നതിനാണ് ഊന്നല്‍ കൊടുക്കുന്നത്. അതുകൊണ്ടാണ്് അധ്യയന സമയം നീട്ടുന്നത്.പരീക്ഷകള്‍ സമയത്ത് തന്നെ നടത്തുമെന്നും മന്ത്രി പറഞ്ഞു .
സ്വകാര്യ സ്‌കൂളുകള്‍ ക്ലാസുകള്‍ നടത്താത്തതിനേയും വിദ്യാഭ്യാസ മന്ത്രി വിമര്‍ശിച്ചു. സര്‍ക്കാര്‍ തീരുമാനം എല്ലാവര്‍ക്കും ബാധകമാണ്. നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഗുരുതര പിശകായി കാണുമെന്നും മന്ത്രി വ്യക്തമാക്കി
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !