എറണാകുളം| കളമശ്ശേരിയില്‍ വന്‍ തീപിടുത്തം. കളമശ്ശേരിയിലെ ഗ്രീന്‍ ലീഫ് എന്ന കമ്ബനിയിലാണ് രാവിലെ 6.30ഓടെ തീപിടുത്തമുണ്ടായത്. കിന്‍ഫ്ര വ്യവസായ പാര്‍ക്കിനകത്ത് പ്രവര്‍ത്തിക്കുന്ന സുഗന്ധ ദ്രവ്യങ്ങള്‍ നിര്‍മിക്കുന്ന കമ്ബനിയാണ് ഗ്രീന്‍ ലീഫ്.
കൊച്ചി നഗരത്തിലെ വിവിധ യൂണിറ്റ് ഫയര്‍ഫോഴ്‌സുകള്‍ ചേര്‍ന്ന് തീയണക്കാന്‍ ശ്രമിക്കുകയാണ്. സംഭവത്തില്‍ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. തീപിടുത്തം ഉണ്ടാവുമ്ബോള്‍ ഇവിടെ ജോലിക്കാരുണ്ടായിരുന്നു എങ്കിലും ഇവരെയൊക്കെ സുരക്ഷിതമായി മാറ്റി. തീപിടുത്തതിന്റെ കാരണം വ്യക്തമല്ല.
കിന്‍ഫ്രയിലെ കമ്ബനി ആയതിനാല്‍ അടുത്ത് തന്നെ നിരവധി കമ്ബനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ തീപടരാനുള്ള സാധ്യതയുണ്ട്. സുഗന്ധദ്രവ്യങ്ങള്‍ ഉണ്ടാകുന്നതിനുള്ള രാസവസ്തുക്കള്‍ കമ്ബനിഒയില്‍ വന്‍ തോതില്‍ സൂക്ഷിച്ചിരിക്കുന്നതിനാല്‍ പൊട്ടിത്തെറിയുണ്ടാവാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !