അങ്ങാടിപ്പുറം: "കോവിഡ് കാലത്ത് പിഞ്ചോമനകൾക്ക് അധ്യാപകരുടെ സ്നേഹ സമ്മാനം കെ എസ് ടി എം വെൽഫെയർ ഹോം". അധ്യാപക സംഘടനയായ കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെൻറ്-കെ എസ് ടി എം , മലപ്പുറം ജില്ലാ കമ്മിറ്റി വീടില്ലാതെ പ്രയാസമനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് മലപ്പുറം ജില്ലയിൽ 6 വെൽഫെയർ ഹോമുകളണ് നിർമ്മിച്ചു നൽകുന്നത്. അതിലൊന്ന് അങ്ങാടിപ്പുറം പഞ്ചായത്തിലെ മേലെ അരിപ്ര രണ്ടാം വാർഡിൽ നിർമ്മാണം പുരോഗമിക്കുന്നു. വെൽഫെയർ ഹോമിനുള്ള ഫണ്ട് , കെ എസ് ടി എം ഹോം ജില്ലാ പ്രൊജക്റ്റ് കൺവീനർ ശംസുദ്ധീൻ ചെറുവാടി വാർഡ് മെമ്പർ സ്വാലിഹാ നൗഷാദിന് കൈമാറി.
ഫണ്ട് കൈമാറ്റ ചടങ്ങിൽ ടീം വെൽഫെയർ മലപ്പുറം ജില്ലാ വൈസ് ക്യാപ്റ്റൻ സൈദാലി വലമ്പൂർ, വെൽഫെയർ പാർട്ടി അരിപ്ര യൂണിറ്റ് പ്രസിഡൻറ് സെക്കീർ മാമ്പ്ര, നൗഷാദ് അരിപ്ര, കെ.സ്.ടി.എം മങ്കട സബ് ജില്ലാ പ്രതിനിധികളായ ബഷീർ മാസ്റ്റർ, കുഞ്ഞവറ മാസ്റ്റർ, ജമാൽ.എ, ആബിദലി .എം, ശിഹാബ്.ഒ.പി എന്നിവരും സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !