ഒടുവിൽ കാത്തിരുന്ന ആശ്വാസ വാർത്തയെത്തി. മലമ്പുഴ ചെറാട് കുമ്പാച്ചിമലയിലെ മലയിടുക്കിൽ കുടുങ്ങിയ യുവാവിന് ഭക്ഷണവും വെള്ളവും ദൗത്യസംഘം എത്തിച്ചു. മലമ്പുഴ ചെറാട് സ്വദേശി ആർ. ബാബു (30) വിനടുത്തേക്ക് വടം ഉപയോഗിച്ച് ഇറങ്ങിയെത്തിയ കരസേന സംഘാംഗമാണ് ഭക്ഷണവും വെള്ളവും എത്തിച്ച് നൽകിയത്.
ഇതിനൊപ്പം മരുന്നും നൽകിയെന്നാണ് വിവരം. 48 മണിക്കൂറിലേറെയായി വെള്ളംപോലും ലഭിക്കാതെ അവശനിലയിലായിരുന്ന ബാബുവിന് ഭക്ഷണം എത്തിക്കാൻ കഴിഞ്ഞത് വലിയ വിജയമായി. ഹെലികോപ്റ്ററുകളും ഡ്രോണുകളും തനിക്കരുകിലേക്ക് എത്തുമ്പോൾ വെള്ളത്തിനായി യാചിക്കുന്ന ബാബുവിന്റെ ദൃശ്യങ്ങൾ ഹൃദയഭേദകമായിരുന്നു.
ബാബുവിന് വെള്ളവും ഭക്ഷണവും എത്തിക്കുക എന്നതാണ് രക്ഷാദൗത്യത്തിന്റെ ആദ്യ ലക്ഷ്യമെന്ന് കളക്ടർ നേരത്തെ പറഞ്ഞിരുന്നു.
ബാബുവിനെ സൈന്യം സുരക്ഷാ ബെല്‍റ്റും ഹെല്‍മറ്റും ധരിപ്പിച്ച് മുകളിലേക്ക് കയറ്റുകയാണ്. കേണല്‍ ശേഖര്‍ അത്രിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മലയാളിയായ ലഫ്.കേണല്‍ ഹേമന്ത് രാജും ടീമിലുണ്ട്.
മലമുകളില്‍ തമ്പടിച്ച ശേഷമാണ് ബാബുവിനെ രക്ഷിക്കുന്നതിനു വേണ്ടി കരസേനാ ഉദ്യോഗസ്ഥര്‍ ദൗത്യം ആരംഭിച്ചത്. താഴെ ബാബുവിനെ കാത്ത് ഡോക്ടര്‍ അടക്കം ഒരു വൈദ്യ സംഘവും കാത്തുനില്ക്കുന്നു. പ്രാഥമിക ശുശ്രൂഷ നല്‍കിയതിന് ശേഷം തുടര്‍ന്നുള്ള വൈദ്യസഹായം ഇവര്‍ നല്‍കും. ബാബുവിനെ താഴെ എത്തിച്ചാലുടന്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റും. ഇതിനായി ആശുപത്രിയിലും പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തി.
സര്‍വേ വകുപ്പിന്റെ ഡ്രോണ്‍ സംഘവും രംഗത്തുണ്ട്. ഇവര്‍ ഡ്രോണ്‍ ദൃശ്യങ്ങള്‍ എടുത്ത് രക്ഷാ ദൗത്യം നിര്‍വഹിക്കുന്നവര്‍ക്ക് നല്കി വരുന്നു. മലകയറ്റത്തില്‍ വിദഗ്ദരായ 20 പേരടങ്ങുന്ന എന്‍ഡിആര്‍എഫ് സംഘവും മലമുകളില്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. എന്‍ഡിആര്‍എഫ് സംഘവും ബാബുവിന് അടുത്തേക്ക് എത്താനുള്ള നീക്കത്തിലാണ്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !