ന്യൂഡല്‍ഹി| കേന്ദ്ര ബജറ്റിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി. എല്ലാ വിഭാഗങ്ങളെയും ബജറ്റില്‍ അവഗണിച്ചെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
ഉദ്യോഗസ്ഥ വിഭാഗത്തിനും, മധ്യവര്‍ഗ്ഗത്തിനും, പാവപ്പെട്ടവര്‍ക്കും, യുവാക്കള്‍ക്കും, കര്‍ഷകര്‍ക്കും, ഇടത്തരം ചെറുകിട കച്ചവടക്കാര്‍ക്കും ബജറ്റില്‍ ഒന്നുമില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.
അതേസമയം ബജറ്റിനെ സിപിഎമ്മും രൂക്ഷമായി വിമര്‍ശിച്ചു. രാജ്യത്തെ 10 ശതമാനം അതിസമ്ബന്നര്‍ 75 ശതമാനം സമ്ബത്തും കയ്യടക്കി വെച്ചിരിക്കുന്ന സ്ഥിതിയാണെന്ന് സീതാറാം യെച്ചൂരി വിമര്‍ശിച്ചു. 60 ശതമാനം പേരുടെ കയ്യിലുള്ളത് വെറും അഞ്ച് ശതമാനത്തില്‍ താഴെ സമ്ബത്താണ്. മഹാമാരി കാലത്ത് വന്‍ സമ്ബത്ത് ഉണ്ടാക്കിയവരില്‍ നിന്ന് എന്തുകൊണ്ട് കൂടുതല്‍ നികുതി ഈടാക്കുന്നില്ലെന്ന ചോദ്യവും സീതാറാം യെച്ചൂരി ഉന്നയിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !