ഡല്‍ഹി| കേന്ദ്ര ബജറ്റ് അങ്ങേയറ്റം നിരാശാജനകമാണെന്ന് ശശി തരൂര്‍ എം.പി. ബജറ്റില്‍ ഒന്നുമില്ലെന്നും, പ്രഖ്യാപനങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
എംജിഎന്‍ആര്‍ഇജിഎ, പ്രതിരോധം, പൊതുജനങ്ങള്‍ അഭിമുഖീകരിക്കുന്ന മറ്റേതെങ്കിലും അടിയന്തര പ്രശ്‌നങ്ങളെ കുറിച്ചോ ബജറ്റില്‍ പരാമര്‍ശിക്കുന്നില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
ഡിജിറ്റല്‍ കറന്‍സിയെ സംബന്ധിച്ചിടത്തോളം സര്‍ക്കാര്‍ ആ ദിശയിലേക്കാണ് പോകുന്നതെന്ന് വളരെ വ്യക്തമാണ്. ന്യായമായ ഒരു നിര്‍ദ്ദേശത്തെ ഞങ്ങള്‍ വിമര്‍ശിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ബജറ്റില്‍ സാധാരണ പൗരന്മാര്‍ക്ക് വേണ്ടിയുള്ള പദ്ധതികളുടെ അഭാവത്തില്‍ ഞങ്ങള്‍ ആശങ്കാകുലരാണ് - തരൂര്‍ കൂട്ടിച്ചേര്‍ത്തു.
'അച്ഛേ ദിന്‍' വരാന്‍ രാജ്യം 25 വര്‍ഷം കൂടി കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 'രാജ്യം ഭയാനകമായ പണപ്പെരുപ്പത്തെ അഭിമുഖീകരിക്കുന്നു. അച്ഛേ ദിന്‍ എന്ന മരീചികയെ കൂടുതല്‍ ദൂരേക്ക് തള്ളിവിടുന്നതായി തോന്നുന്ന ഒരു ബജറ്റാണിതെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !