മലപ്പുറം| റൺവേ ആന്റ് സേഫ്റ്റി ഏരിയ (റിസ) യുടെ വലിപ്പം കൂട്ടുന്നതിന്റെ ഭാഗമായി റൺവേയുടെ നീളം വെട്ടിച്ചുരുക്കാനുള്ള കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ നീക്കം അവസാനിപ്പിക്കണമെന്ന് എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
നിലവിൽ കരിപ്പൂർ എയർപോർട്ട് അവഗണന നേരിട്ട് കൊണ്ടിരിക്കുകയാണ്. വലിയ വിമാനങ്ങൾ ഇറങ്ങാതിരിക്കാനുള്ള കാരണമായി അധികൃതർ ചൂണ്ടിക്കാണിക്കുന്നത് റൺവേയുടെ വലിപ്പക്കുറവാണ്. ഈ സാഹചര്യത്തിൽ റൺവേ വെട്ടിക്കുറക്കാനുള്ള നീക്കം എയർപോർട്ടിനെ നശിപ്പിക്കാനുള്ള കുത്സിത ശ്രമമാണ്.
കരിപ്പൂരിൽ ഹജ്ജ് എംബാർകേഷൻ പോയിന്റ് പുന:സ്ഥാപിക്കാനും വലിയ വിമാനങ്ങൾ തിരിച്ചു കൊണ്ടുവരാനും അധികൃതർ തയ്യാറാകണം. കേരളത്തിൽ നിന്നുള്ള ജനപ്രതിനിധികൾ ഒറ്റക്കെട്ടായി കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
യൂത്ത് സ്ക്വയറിൽ നടന്ന എസ്.വൈ.എസ് പി.ആർ സംഗമം മുഹമ്മദലി കിനാലൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സി.കെ. അസൈനാർ സഖാഫി കട്ടശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ പി.കെ മുഹമ്മദ് ഷാഫി, പി.പി.മുജീബ് റഹ്‌മാൻ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !