തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് പത്ത് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ അധ്യയനം വൈകിട്ട് വരെയെന്ന് മന്ത്രി വി ശിവന്‍ കുട്ടി. പരീക്ഷ കണക്കിലെടുത്ത് പാഠഭാഗങ്ങള്‍ തീര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലാസുകള്‍ സാധാരണ നിലയിലേക്ക് മാറ്റുന്നത്. ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ ടൈം ടേബിള്‍ തിങ്കളാഴ്ച തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു
കൊവിഡ് കാലത്തെ അടച്ചിടലിന് ശേഷം കഴിഞ്ഞ വര്‍ഷം നവംബറിലാണ് സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറന്നത്. അന്ന് മുതല്‍ ഫിഫ്റ്റ് അടിസ്ഥാനത്തില്‍ ഉച്ചവരെ ആയിരുന്നു ക്ലാസുകള്‍. തിങ്കളാഴ്ച മുതല്‍ 10, 11, 12 ക്ലാസുകളില്‍ അധ്യയനം വൈകിട്ട് വരെയാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. അവസാന വര്‍ഷ പരീക്ഷ കണക്കിലെടുത്ത് പാഠ ഭാഗങ്ങള്‍ തീര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉയര്‍ന്ന ക്ലാസുകള്‍ സാധാരണ രീതിയിലേക്ക് മാറുന്നത്. നിലവിലെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാകും ക്ലാസുകള്‍ പ്രവര്‍ത്തിക്കുക.
ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ 14 ന് ആരംഭിക്കും. ഈ ക്ലാസുകളിലെ ടൈം ടേബിളും സമയക്രമവും തിങ്കളാഴ്ച്ച തീരുമാനിക്കും. ഇതിനായി വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു. കൊവിഡ് മൂന്നാം തരംഗം രൂക്ഷമായതോടെ കഴിഞ്ഞ മാസം 21 ന് ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറിയിരുന്നു.
കൂടുതല്‍ വായനയ്ക്ക്...
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !