തിരുവനന്തപുരം| പുതിയ വെളിപ്പെടുത്തിലുകളുടെ സാഹചര്യത്തിൽ ഏൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ് നേരിട്ട് ലഭിച്ചിട്ടില്ല എന്ന് സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ്. തന്റെ ഇ-മെയിലിന് സാങ്കേതികമായി പ്രശ്നങ്ങൾ നേരിടുന്നത് കൊണ്ടാകാം സമൻസ് ലഭിക്കാൻ വൈകുന്നത്. നോട്ടീസ് ലഭിച്ചാൽ സത്യസന്ധമായി തന്നെ കേന്ദ്ര ഏജൻസിയുടെ അന്വേഷണവുമായി സഹകരിക്കുമെന്നും തനിക്ക് ഭയമില്ല എന്നും സ്വപ്ന സുരേഷ് തിരുവനന്തപുരത്ത് മാധ്യമങ്ങളോടായി പറഞ്ഞു.
"ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന ഒരു സ്ത്രീ എന്തിന് ഭയക്കണം, ഒന്നെങ്കിൽ മരണം അല്ലെങ്കിൽ ഒരു ആക്രമണം അതുമല്ലെങ്കിൽ ജയിൽ. അതൊന്നും എന്നെ ബാധിക്കുന്നില്ല" വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പേടി തോന്നുന്നുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് സ്വപ്ന മറുപടി നൽകി.
എന്നാൽ താൻ മാധ്യമങ്ങളോടായി പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുകയാണെന്നും ശിവശങ്കർ എന്നയാളെ കുറിച്ച് താൻ ഒരു കള്ളവും പറഞ്ഞിട്ടില്ല എന്ന് സ്വപ്ന പറഞ്ഞു. ശിവശങ്കർ പുസ്തകത്തിൽ തന്നെ കുറിച്ച പറഞ്ഞിരിക്കുന്നത് കള്ളമായതിനെ തുടർന്നാണ് താൻ ആദ്യമായി മാധ്യമങ്ങളുടെ മുന്നിലേക്ക് വന്നതെന്ന് സ്വപന് കൂട്ടിച്ചേർത്തു.
അതേസമയം പൊതുയിടത്തിൽ നിന്ന് ഒരു ക്ലീൻ ചിറ്റ് ലഭിക്കുന്നതിനോ ഈ സംഭവങ്ങൾ ഇല്ലാതാക്കാൻ വേണ്ടിയോ അല്ല താൻ മാധ്യമങ്ങളുടെ മുന്നിലേക്ക് വന്നത്. ഒരാൾ കാരണം താൻ നേരിട്ട ബുദ്ധിമുട്ടുകളെ പുറത്തറിയിക്കാൻ വേണ്ടിയാണ് വന്നതെന്ന് സ്വപ്ന കൂട്ടിച്ചേർത്തു.
നാളെ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാണ് ഇഡി സ്വപ്ന സുരേഷിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കസ്റ്റഡിയിൽ ഇരിക്കുന്ന സമയത്ത് പുറത്ത് വിട്ട ഫോൺ റെക്കോർഡിനെ കുറിച്ച് അന്വേഷിക്കാനാണ് സ്വപ്‍ന സുരേഷിനോട് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !