കൊല്ലം| മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ എ. യൂനുസ് കുഞ്ഞ് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. 80 വയസായിരുന്നു. കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രോഗമുക്തി നേടിയതിന് പിന്നാലെയാണ് ഹൃദയാഘാതം സംഭവിച്ചത്.
കൊല്ലം സ്വദേശിയായ അദ്ദേഹം 1991 ല്‍ മലപ്പുറത്ത് നിന്നാണ് നിയമസഭയിലെത്തിയത്. കശുവണ്ടി വ്യവസായത്തില്‍ നിന്ന് പിന്നീട് വിദ്യാഭ്യാസ മേഖലിയിലേക്ക് യൂനുസ് കുഞ്ഞ് കടന്നു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമ കൂടിയാണ് യൂനുസ് കുഞ്ഞ്. ഇന്ന് വൈകിട്ട് നാല് മണിക്ക് കൊല്ലൂർവിള ജുമാ മസ്ജിദിലാണ് സംസ്കാര ചടങ്ങുകള്‍.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !