തിരുവനന്തപുരം: സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്സി നിരക്ക് കൂട്ടുന്നതില്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും.
മിനിമം ബസ് ചാര്‍ജ് 8ല്‍ നിന്ന് 10 രൂപയാക്കിയാണ് വര്‍ധിപ്പിക്കുക. പിന്നീടുള്ള ഓരോ കിലോ മീറ്ററിനും ഒരു രൂപ വീതം വര്‍ധിപ്പിക്കും.
ഓട്ടോ മിനിമം ചാര്‍ജ് 30 രൂപയാക്കി ഉയര്‍ത്തും. രണ്ട് കിലോമീറ്ററിനാണ് 30 രൂപ. പിന്നീടുള്ള കിലോമീറ്ററിന് 15 രൂപയാണ് നിരക്ക്. ടാക്‌സി മിനിമം ചാര്‍ജ് 200 രൂപയാക്കും. അഞ്ച് കിലോ മീറ്ററിനാണ് ഈ നിരക്ക്. നേരത്തെ 175 രൂപയായിരുന്നു നിരക്ക്. കിലോമീറ്റര്‍ നിരക്ക് 17 രൂപയില്‍ നിന്നും 20 രൂപയാക്കി ഉയര്‍ത്തി. 1500 സി.സിക്ക് മുകളിലുള്ള കാറിന്റെ നിരക്ക് 200 രൂപയില്‍ നിന്നും 225 രൂപയാക്കിയും വര്‍ധിപ്പിക്കും.
മെയ് ഒന്ന് മുതല്‍ നിരക്ക് വര്‍ദ്ധന നിലവില്‍ വരും. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം മാര്‍ച്ച് 30ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗം നിരക്ക് വര്‍ദ്ധനക്ക് അനുകൂലമായി തീരുമാനമെടുത്തിരുന്നു. വിദ്യാര്‍ത്ഥികളുടെ നിരക്ക് പരിഷ്ക്കരിക്കുന്നത് പഠിക്കാന്‍ ഇന്ന് കമ്മീഷനെ വെക്കും.
Content Highlights: Minimum bus fare is Rs 10 and auto fare is Rs 30; Cabinet decision today


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !