ലുധിയാന: എല്ലാ വീട്ടിലും 300 യൂനിറ്റ് സൗജന്യ വൈദ്യുതി പ്രഖ്യാപിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ നല്‍കിയ നിരവധി വാഗ് ദാനങ്ങളില്‍ ഒന്നാണ് ഇതോടുകൂടി ഭഗവന്ത് മാന്‍ സര്‍കാര്‍ സംസ്ഥാനത്ത് നടപ്പാക്കിയത്. ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് പദ്ധതി പ്രയോജനപ്പെടും.
ഭഗവന്ത് മാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഒരു മാസം തികയുന്ന ശനിയാഴ്ചയാണ് എഎപി സര്‍കാര്‍ സുപ്രധാന പ്രഖ്യാപനം നടത്തിയത്. സൗജന്യ വൈദ്യുതി പദ്ധതി ജൂലൈ ഒന്നു മുതല്‍ നടപ്പാക്കുമെന്നും സംസ്ഥാന സര്‍കാര്‍ അറിയിച്ചു.
2021 ജൂണ്‍ 29-ന് എഎപി ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജ് രിവാള്‍ തെരഞ്ഞെടുപ്പിന് മുമ്ബ് പ്രഖ്യാപിച്ച ആദ്യ നിര്‍ണായക പദ്ധതികളിലൊന്നായിരുന്നു ഇത്. സംസ്ഥാനം ഇതിനകം തന്നെ കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതിയും പട്ടികജാതി, പിന്നോക്ക വിഭാഗങ്ങള്‍, ബിപിഎല്‍ കുടുംബങ്ങള്‍ എന്നിവര്‍ക്ക് 200 സൗജന്യ യൂനിറ്റുകളും നല്‍കിയിട്ടുണ്ട്. .
സ്വാതന്ത്ര്യ സമര സേനാനികളായ ഭഗത് സിങ്ങ്, സുഖ്‌ദേവ്, രാജ്ഗുരു എന്നിവരുടെ രക്തസാക്ഷിത്വ ദിനമായ മാര്‍ച് 23 ന് അഴിമതി വിരുദ്ധ ഹെല്‍പ് ലൈന്‍ ആരംഭിച്ചതുള്‍പെടെയുള്ള നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനൊപ്പം, മിക്കവാറും എല്ലാ പ്രധാന ദിനപത്രങ്ങളിലെയും ഒന്നാം പേജിലെ പരസ്യങ്ങളില്‍ സര്‍കാര്‍ സൗജന്യ വൈദ്യുതി നല്‍കുമെന്ന് പ്രഖ്യാപിച്ച വാര്‍ത്തയാണ് നല്‍കിയിരിക്കുന്നത്.
നേരത്തെ, ഡെല്‍ഹിയില്‍ അവതരിപ്പിച്ച ഈ പദ്ധതി പഞ്ചാബില്‍ നടപ്പാക്കുന്നതിനെക്കുറിച്ച് ചര്‍ച ചെയ്യാന്‍ ഭഗവന്ത് മാന്‍ എഎപി ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജ് രിവാളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ആഴ്ച ആദ്യം, 'ഏപ്രില്‍ 16 ന് ഞങ്ങള്‍ പഞ്ചാബിലെ ജനങ്ങള്‍ക്ക് വലിയ സന്തോഷവാര്‍ത്ത നല്‍കും' എന്ന് മാന്‍ പറഞ്ഞിരുന്നു. അതാണ് ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്നത്.
25,000 പുതിയ സര്‍കാര്‍ ജോലികള്‍ നികത്താനുള്ള പ്രഖ്യാപനം, 35,000 കരാര്‍ തൊഴിലാളികളുടെ സേവനം ക്രമപ്പെടുത്തല്‍, പാവപ്പെട്ടവര്‍ക്ക് റേഷന്‍ വീട്ടുപടിക്കല്‍ എത്തിച്ചുകൊടുക്കല്‍ എന്നിങ്ങനെയുള്ള ഒരുപിടി നേട്ടങ്ങളാണ് ആം ആദ് മി പാര്‍ടി അധികാരത്തിലെത്തി ഒരു മാസം തികയുന്നതിനിടെ പഞ്ചാബില്‍ നടപ്പാക്കിയത്.
മിനിമം താങ്ങുവില (MSP) പേയ്‌മെന്റുകള്‍ക്കായി കര്‍ഷകരുടെ ബാങ്ക് അകൗണ്ടുകളിലേക്ക് 2,000 കോടിയിലധികം രൂപ കൈമാറുമെന്ന് കഴിഞ്ഞ ദിവസം സര്‍കാര്‍ പ്രഖ്യാപിച്ചു. കര്‍ഷകരുടെ അകൗണ്ടുകളിലേക്ക് ഇതുവരെ 828 കോടി രൂപ കൈമാറിയതായും സര്‍കാര്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.
മാര്‍ച് 10 ന് നടന്ന തെരഞ്ഞെടുപ്പിന് മുമ്ബ് ആം ആദ്മി പാര്‍ടി പഞ്ചാബിലെ ജനങ്ങള്‍ക്ക് നിരവധി വാഗ്ദാനങ്ങളാണ് നല്‍കിയിട്ടുള്ളത്. പഞ്ചാബിലെ അഴിമതി തുടച്ചുനീക്കാനും മയക്കുമരുന്ന് പ്രശ്നം പരിഹരിച്ചും തൊഴിലും വിദ്യാഭ്യാസവും മെച്ചപ്പെടുത്തി സംസ്ഥാനത്തെ പുരോഗതിയിലേക്ക് കൊണ്ടുപോകാനാണ് തങ്ങള്‍ പദ്ധതിയിടുന്നതെന്ന് എഎപി പറഞ്ഞിരുന്നു.
Content Highlights: Aam Aadmi Party to keep election promises; Chief Minister Bhagwant Mann has announced 300 units of free electricity in every household in Punjab
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !