![]() |
പ്രതീകാത്മക ചിത്രം |
കോഴിക്കോട് : കോഴിക്കോട് വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടി യുവാവിന്റെ കൈപ്പത്തി തകർന്നു. വളയം ചെക്കോറ്റയിലെ ചേളിയ കേളോത്ത് വൈഷ്ണവിനാണ് (20) പരിക്കേറ്റത്.
ചെക്കോറ്റയിലെ വീടിനടുത്ത് പടക്കം പൊട്ടിക്കുന്നതിനിടെ കൈയ്യിൽ നിന്ന് ഗുണ്ട് പടക്കം അബദ്ധത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ യുവാവിന്റെ വലത് കൈപ്പത്തി തകർന്നു.
പരിക്കേറ്റ വൈഷ്ണവിനെ നാട്ടുകാർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. അടിയന്തര ശസ്ത്രക്രിയ വേണ്ടതിനാൽ കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Content Highlights: Accident during Vishu celebrations; The firecracker exploded and broke the young man's hand
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !