കൊച്ചി: വ്യാജ ആർടിപിസിആർ സർട്ടിഫിക്കറ്റുമായി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച യുവാവ് നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ. കോട്ടയം പെരുവ സ്വദേശി ശ്രീനാഥ് ശ്രീകുമാർ ആണ് പിടിയിലായത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ അബുദാബിയിലേക്ക് പോകാനാണ് ശ്രമിച്ചത്.
അബുദാബിയിലേക്ക് പോകുന്നതിന് രണ്ട് വാക്സിനേഷനെടുത്ത സർട്ടിഫിക്കറ്റോ അതല്ലെങ്കിൽ ആർടിപിസിആർ സർട്ടിഫിക്കറ്റോ ഹാജരാക്കണം. എന്നാൽ ശ്രീനാഥ് ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തി. ഇയാളെ വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കാൻ സഹായിച്ചത് വിമാനത്താവളത്തിലെ മറ്റൊരു ഏജൻസിയിലെ ജീവനക്കാരനായ ഭരത് ആണ്.
രണ്ടായിരം രൂപ വാങ്ങിയാണ് ഭരത് വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി നൽകിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഭരതിനെയും നെടുമ്പാശേരി പോലീസിന് കൈമാറി.
Content Highlights: Attempt to travel abroad with a fake RTPCR certificate
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !